യുവതിക്ക് അശ്ലീല സന്ദേശം: പത്തനംതിട്ടയില്‍ പോലീസുകാരന് സസ്പെന്‍ഷന്‍

Jaihind Webdesk
Thursday, June 23, 2022

 

പത്തനംതിട്ട: യുവതിക്ക് അശ്ലീല സന്ദേശമയച്ചതിന് പത്തനംതിട്ടയില്‍ പൊലീസുകാരന് സസ്പെൻഷന്‍. പത്തനംതിട്ട പോലീസ് സ്റ്റേഷനിലെ സിപി അഭിലാഷിനെയാണ് പത്തനംതിട്ട ജില്ലാ പൊലീസ് മേധാവി സ്വപ്നിൽ മഹാജൻ അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തത്.

ഒരു കേസുമായി ബന്ധപ്പെട്ട് പോലീസ് കസ്റ്റഡിയിലെടുത്ത ഫോൺ ദുരുപയോഗം ചെയ്താണ് പ്രതിയുടെ കാമുകിയായ യുവതിയുടെ നമ്പർ കരസ്ഥമാക്കിയത്. പ്രതിയുടെ കാമുകിയുടെ മെസേജുകൾ സ്വന്തം ഫോണിലേക്ക് ഫോർവേഡ് ചെയ്യുകയും ഇത് ഉപയോഗിച്ച് യുവതിയെ നിരന്തരമായി ശല്യപ്പെടുത്തുകയുമായിരുന്നു.

യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ജില്ലാ പോലീസ് മേധാവി സ്പെഷ്യൽ ബ്രാഞ്ചിനെ അന്വേഷണത്തിന് ചുമതലപ്പെടുത്തി. സ്പെഷ്യൽ ബ്രാഞ്ച് അഭിലാഷിന്‍റെ ഫോൺ പിടിച്ചെടുക്കുകയും തുടർന്ന് നടത്തിയ അന്വേഷണത്തിൽ യുവതിയുടെ പരാതിയിൽ കഴമ്പുണ്ടെന്ന് കണ്ടെത്തുകയുമായിരുന്നു. ഇതിനെ തുടർന്നാണ് ഇയാളെ സസ്പെന്‍ഡ് ചെയ്തത്.