ഒമ്പതാംക്ലാസുകാരിയെ തട്ടിക്കൊണ്ടുപോകുന്നതിനിടയില്‍ വാഹനം കേടായി; കാമുകനെ പിടികൂടി പോലീസ്

Jaihind Webdesk
Saturday, December 9, 2023

പത്തനംതിട്ട കൊടുമണ്ണില്‍ ഒമ്പതാം ക്ലാസുകാരിയെ തട്ടിക്കൊണ്ടുപോയ കേസില്‍ നാല് പേര്‍ പിടിയില്‍. പെണ്‍കുട്ടിയുമായി പോകും വഴി പ്രതികള്‍ സഞ്ചരിച്ച വാഹനം കേടാവുകയും പൊലീസിന്റെ പിടിയിലാവുകയുമായിരുന്നു. പ്രതികളില്‍ ഒരാള്‍ പെണ്‍കുട്ടിയുമായി അടുപ്പമുള്ള ആളാണെന്ന് പൊലീസ് പറയുന്നു. ഇലവുംതിട്ട സ്വദേശികളായ അരുണ്‍, ബിജു, അജി ശശി, അഭിഷിക് എന്നിവരാണ് പിടിയിലായത്. കഴിഞ്ഞ ദിവസം രാത്രി വീട്ടില്‍ നിന്നാണ് നാലാംഗ സംഘം 14 കാരിയെ തട്ടിക്കൊണ്ടുപോയത്.