ഗവർണർ- സിപിഎം പോര് മുറുകുന്നു; നിലപാട് കടുപ്പിക്കാൻ ഞായറാഴ്ച പാർട്ടി സെക്രട്ടറിയറ്റ്

Jaihind Webdesk
Friday, August 26, 2022

തിരുവനന്തപുരം: ഗവർണർക്കെതിരെ നിലപാട് കടുപ്പിക്കാനൊരുങ്ങി സിപിഎം. ഞായർ, തിങ്കൾ ദിവസങ്ങളിൽ പാർട്ടി നേതൃയോഗം വിളിച്ചു. ഞായറാഴ്ച പാർട്ടി സെക്രട്ടറിയറ്റും തിങ്കളാഴ്ച സംസ്ഥാന സമിതിയും യോഗം ചേരാനാണ് തീരുമാനം. സീതാറാം യെച്ചൂരിയും പ്രകാശ് കാരാട്ടും യോഗത്തിൽ പങ്കെടുക്കും.

കണ്ണൂർ വിസിക്കെതിരായ ക്രിമിനൽ പരാമർശത്തോടെയാണ് ഗവർണറെ രാഷ്ട്രീയമായി നേരിടാൻ സിപിഎം തീരുമാനിച്ചത്. ഗവർണർക്കെതിരെ എന്ത് നടപടി വേണമെന്നാലോചിക്കാൻ ഞായർ, തിങ്കൾ ദിവസങ്ങളിൽ പാർട്ടി നേതൃയോഗം വിളിച്ചു. ഞായറാഴ്ച പാർട്ടി സെക്രട്ടറിയേറ്റും തിങ്കളാഴ്ച സംസ്ഥാന സമിതിയും ആണ് യോഗം ചേരാൻ തീരുമാനിച്ചിരിക്കുന്നത്. സിപിഎം ദേശീയ നേതാക്കളായ സീതാറാം യെച്ചൂരിയും പ്രകാശ് കാരാട്ടും യോഗത്തിൽ പങ്കെടുക്കും. സർക്കാരിനെ നിരന്തരം ആക്രമിക്കുന്ന ഗവർണറുമായി അനുരഞ്ജന ചർച്ച വേണ്ടെന്നാണ് സിപിഎം വിലയിരുത്തൽ . സർവകലാശാല, ലോകായുക്ത ഭേദഗതി ഉൾപ്പെടെ നിയമസഭ പാസാക്കിയ ബില്ലുകൾ ഗവർണർ ഒപ്പിട്ടേക്കില്ല എന്നാണ് സർക്കാരിൻറെ നിഗമനം. ഈ സാഹചര്യത്തിലാണ് ഗവർണർക്ക് വിലക്കിടാൻ സിപിഎമ്മിൽ ആലോചന നടക്കുന്നത്. ഗവർണർക്കെതിരെ എന്ത് നടപടി വേണമെന്ന കാര്യത്തിൽ രണ്ടു ദിവസത്തെ സിപിഎം യോഗത്തിൽ തീരുമാനം ഉണ്ടാകും. ഗവർണറെ തിരിച്ചു വിളിക്കാൻ കേന്ദ്രത്തോട് ആവശ്യപ്പെടുന്നതടക്കമുള്ള തീരുമാനം സർക്കാരിൻറെ ഭാഗത്തുനിന്ന് ഉണ്ടായേക്കും. ഗവർണർ സർക്കാരും തമ്മിൽ നടക്കുന്ന പോര് രൂക്ഷമാകുന്ന സാഹചര്യമാണ് നിലവിലുള്ളത്.