‘ലൗ ജിഹാദ്’ പരാമർശത്തില്‍ സിപിഎം നടപടി : ജോർജ് എം തോമസിന് പരസ്യ ശാസന

Jaihind Webdesk
Wednesday, April 20, 2022

കോടഞ്ചേരി മിശ്രവിവാഹത്തിന് പിന്നാലെ ‘ലൗ ജിഹാദ്’ പരാമർശം ഉന്നയിച്ച സിപിഎം നേതാവും മുന്‍ എംഎല്‍എയുമായ ജോർജ് എം തോമസിന്  പാർട്ടിയുടെ പരസ്യ ശാസന. സിപിഎം കോഴിക്കോട് ജില്ലാ കമ്മിറ്റി യോഗമാണ്  നടപടി തീരുമാനിച്ചത്. ജോർജ് എം തോമസിന്‍റെ പരാമർശം പാർട്ടി വിരുദ്ധമാണെന്ന് യോഗം വിലയിരുത്തി.

കേരളത്തില്‍ ലൗ ജിഹാദ് ഉണ്ടെന്നുള്ളത് യാഥാര്‍ത്ഥ്യമാണ് എന്നായിരുന്നു ജോർജ് എം തോമസിന്‍റെ പരാമർശം. ജമാഅത്തെ ഇസ്ലാമിയും എസ്ഡിപിഐയും അടക്കമുള്ള സംഘടനകൾ ഉന്നത വിദ്യാഭ്യാസം നേടിയ വിദ്യാർത്ഥിനികളെ ലൗ ജിഹാദിൽ കുടുക്കുന്നുണ്ടെന്ന് അദ്ദേഹം ആരോപിച്ചു. ഡിവൈഎഫ്ഐ നേതാവ് ഷെജിനും ജോയ്‌സ്നയും തമ്മിലുള്ള വിവാഹം വിവാദമായ സാഹചര്യത്തിലായിരുന്നു ജോർജ് എം തോമസിന്റെ പ്രതികരണം.