സിപിഎം ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയില്‍ ;പാർട്ടിയുടെ ജനകീയ അടിത്തറ നഷ്ടമായി : സംഘടന റിപ്പോർട്ട്

Jaihind Webdesk
Wednesday, April 6, 2022

സിപിഎമ്മിന്‍റെ ജനകീയ അടിത്തറ ഇളകിയെന്ന് പാർട്ടി സംഘടന റിപ്പോർട്ട്. തൃപുരയിലും ബംഗാളിലും ഉണ്ടായത് വന്‍ തിരിച്ചടി. ബംഗാളില്‍ മത്സരിച്ച എല്ലാ കമ്മ്യൂണിസ്റ്റ് സ്ഥാനാർത്ഥികളും തോറ്റുപോയത് ആദ്യമെന്നും റിപ്പോർട്ടില്‍ പറയുന്നു. 23ാം പാർട്ടി കോൺഗ്രസില്‍ സിപിഎം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടാണ് സംഘടന റിപ്പോർട്ട് അവതരിപ്പിക്കുന്നത്.

കേരളത്തിലൊഴികെ ബാക്കിയുള്ളിടത്തൊന്നും പാർട്ടി വളരുന്നില്ല. 2018 ലെ നിയമസഭാ തെരഞ്ഞെടുപ്പിന് മുൻപ് തൃപുരയിൽ ബിജെപിക്കും ആർഎസ്എസിനും ഉണ്ടായ സംഘ ടനാ ശേഷി തിരിച്ചറിയാൻ തൃപുരയിലെ സംസ്ഥാന നേതൃത്വത്തിന് കഴിഞ്ഞില്ല.  രാജ്യത്തിന്‍റെ വിവിധയിടങ്ങളിലുള്ള ബിജെപിയുടെ വളർച്ചയെ സിപിഎം വേണ്ട രീതിയിൽ മനസിലാക്കാൻ സിപിഎം നേതൃത്വത്തിന് കഴിഞ്ഞില്ലെന്നും  കുറ്റപ്പെടുത്തുന്നുണ്ട്.