ചിത്രം : യുഎഇയില്‍ ജനുവരി 14 ന് വെള്ളിയാഴ്ച നടന്ന ഈ വര്‍ഷത്തെ ആദ്യ മന്ത്രിസഭാ യോഗത്തില്‍ നിന്ന്
ദുബായ് : യുഎഇയില്‍ 12 പുതിയ വര്‍ക്ക് പെര്‍മിറ്റുകള്‍ക്ക് മന്ത്രിസഭ അംഗീകാരം നല്‍കി. ഇന്ത്യക്കാര്‍ ഉള്‍പ്പടെയുള്ള വിദേശികള്‍ക്ക് ഗുണകരമാകുമെന്ന് പ്രതീക്ഷിക്കുന്നതാണ് ഈ തീരുമാനം. യുഎഇ മന്ത്രിസഭയുടെ പുതുവര്‍ഷത്തെ ആദ്യ യോഗത്തിലാണ് ഈ തീരുമാനം പ്രഖ്യാപിച്ചത്.
യുഎഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമാണ് ഇക്കാര്യം അറിയിച്ചത്. രാജ്യത്ത് മികച്ചതും കൂടുതല്‍ ചടുലവും വൈവിധ്യ പൂര്‍ണ്ണവുമായ തൊഴില്‍ അന്തരീക്ഷം സ്ഥാപിക്കുകയാണ് ലക്ഷ്യമെന്നും ഷെയ്ഖ് മുഹമ്മദ് പറഞ്ഞു. ഫ്രീ വര്‍ക്ക്, ഫ്‌ളക്‌സിബിള്‍ വര്‍ക്ക്, പാര്‍ട്ട് ടൈം വര്‍ക്ക്, ഗോള്‍ഡന്‍ വിസക്കാര്‍ക്ക് പ്രത്യേക ജോലി അനുമതി എന്നിവയും ഇതിന്‍റെ ഭാഗമായി രാജ്യത്ത് നടപ്പാക്കും.