പൊതുതിരഞ്ഞെടുപ്പിൽ ഇടപെടരുത് : ട്വിറ്ററിനോട് പാർലമെന്‍റ് സമിതി

Jaihind Webdesk
Tuesday, February 26, 2019

പൊതുതെരഞ്ഞെടുപ്പിൽ ഇടപെടരുതെന്ന് ട്വിറ്ററിനോട് പാർലമെന്‍റ് സമിതി ആവശ്യപ്പെട്ടു. പൊതു തെരഞ്ഞെടുപ്പിനു മുന്നോടിയായി തെരഞ്ഞെടുപ്പ് കമ്മിഷനുമായി ബന്ധപ്പെട്ടു പ്രവർത്തിക്കണമെന്നും പാർലമെന്‍റ് സമിതി ട്വിറ്ററിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

2016 ലെ യുഎസ് തെരഞ്ഞെടുപ്പിൽ ഇടപെട്ടതുപോലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഇടപെടരുതെന്നാണ് സാമൂഹിക മാധ്യമമായ ട്വിറ്ററിനു പാർലമെന്‍റ് സമിതി നിർദ്ദേശം നൽകിയത്. പൊതു തെരഞ്ഞെടുപ്പിനു മുന്നോടിയായി തെരഞ്ഞെടുപ്പ് കമ്മിഷനുമായി ബന്ധപ്പെട്ടു പ്രവർത്തിക്കണമെന്നും പാർലമെന്റ് സമിതി ട്വിറ്ററിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

കൂടാതെ മറ്റു സമൂഹമാധ്യമ പ്ലാറ്റ്‌ഫോമുകളായ ഫെയ്‌സ്ബുക്ക്, വാട്‌സാപ്പ്, ഇൻസ്റ്റഗ്രാം എന്നിവയുടെ മുതിർന്ന ഉദ്യോഗസ്ഥർ അടുത്തമാസം ആറിന് മുൻപ് സമിതിക്കു മുന്നിൽ ഹാജരാകണമെന്ന സമൻസും പാർലമെന്റ് സമിത് അയച്ചിട്ടുണ്ട്. പാർലമെന്‍റ് സമിതിയുടെ കൂടിക്കാഴ്ചയിൽ ട്വിറ്ററിന്‍റെ പബ്ലിക് പോളിസി വിഭാഗം ഗ്ലോബൽ വൈസ് പ്രസിഡന്‍റ് കോളിൻ ക്രോവെൽ ഉൾപ്പെടെയുള്ള മുതിർന്ന ഉദ്യോഗസ്ഥരാണു പങ്കെടുത്തത്