പാർലമെന്‍റ് സമ്മേളനം ഇന്നു മുതല്‍ ; ഫോണ്‍ ചോർത്തല്‍ ഉള്‍പ്പെടെ ആയുധമാക്കാന്‍ പ്രതിപക്ഷം

ന്യൂഡല്‍ഹി : പാര്‍ലമെന്‍റിന്‍റെ വര്‍ഷകാലസമ്മേളനത്തിന് ഇന്ന് തുടക്കമാകും. ഇന്ധനവില വര്‍ധന, കൊവിഡ് രണ്ടാംതരംഗം കൈകാര്യം ചെയ്യുന്നതിലെ വീഴ്ച, വാക്‌സിന്‍ ക്ഷാമം, കാര്‍ഷിക നിയമങ്ങള്‍, ഫോണ്‍ ചോര്‍ത്തല്‍ തുടങ്ങിയ വിഷയങ്ങള്‍ പ്രതിപക്ഷം ആയുധമാക്കും. കർഷകസമരം ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട്  പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയേക്കും.

ഫോണ്‍ ചോര്‍ത്തലില്‍ കേന്ദ്രത്തിനെതിരെ കോണ്‍ഗ്രസ് രംഗത്തെത്തി. കേന്ദ്ര സര്‍ക്കാര്‍ രാജ്യത്തെ വഞ്ചിച്ചെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. രാജ്യരക്ഷയെയും പൗരാവകാശത്തെയും ബാധിക്കുന്ന വിഷയമെന്ന് കോണ്‍ഗ്രസ് പ്രവർത്തകസമിതി അംഗം എ.കെ.ആന്റണി പറഞ്ഞു.

പാര്‍ലമെന്റില്‍ കോണ്‍ഗ്രസ് വിഷയം ഉന്നയിക്കുമെന്ന് കെ.സി.വേണുഗോപാല്‍ എം.പി. ഫോണ്‍ ചോര്‍ത്തല്‍ ഞെട്ടിപ്പിക്കുന്നതെന്ന് എന്‍.കെ.പ്രേമചന്ദ്രന്‍ എംപി. വിയോജിപ്പിന്‍റെ സ്വരം ഉന്മൂലനം ചെയ്യാനുള്ള നീക്കമാണെന്നും എന്‍.കെ പ്രേമചന്ദ്രന്‍ പറഞ്ഞു.

Comments (0)
Add Comment