വാളയാർ പെൺകുട്ടികൾക്ക് നീതി തേടിയുള്ള രക്ഷിതാക്കളുടെ സത്യഗ്രഹ സമരം ആരംഭിച്ചു

Jaihind News Bureau
Sunday, October 25, 2020

വാളയാർ അട്ടപ്പള്ളത്ത് ദുരൂഹ സാഹചര്യത്തിൽ മരിച്ച പെൺകുട്ടികൾക്ക് നീതി തേടിയുള്ള രക്ഷിതാക്കളുടെ സത്യഗ്രഹ സമരം ആരംഭിച്ചു. അട്ടപ്പള്ളത്ത് വീടിനു മുറ്റത്ത് പ്രത്യേകമായി ക്രമീകരിച്ച സമരപ്പന്തലിലാണ് സത്യഗ്രഹ സമരം. സമരത്തിന് ഐക്യദാർഢ്യവുമായി വി.കെ ശ്രീകണ്ഠൻ എം പി, പൊതു പ്രവർത്തകൻ സി.ആർ നീലകണ്ഠൻ, തുടങ്ങിയവർ സമര പന്തലിലെത്തി. പുതുതായി രൂപീകരിച്ച ആക്ഷൻ കൗൺസിൽ കമ്മിറ്റിയുടെ ആഹ്വാനപ്രകാരമാണ് സത്യഗ്രഹ സമരം.