പാനൂർ ബോംബ് സ്ഫോടനക്കേസ്; ഒന്നാം പ്രതി അറസ്റ്റിൽ

Jaihind Webdesk
Thursday, June 6, 2024

 

കണ്ണൂർ: പാനൂര്‍‍ ബോംബ് സ്ഫോടനക്കേസിലെ ഒന്നാം പ്രതി വിനീഷ് അറസ്റ്റിൽ. ബോംബ് നിർമ്മാണത്തിനിടെ സിപിഎം പ്രവർത്തകൻ കൊല്ലപ്പെട്ട കേസിൽ ബോംബ് നിർമ്മാണത്തിന് നേതൃത്വം നൽകിയ പ്രധാന പ്രതി യാണ് വിനീഷ്. സ്ഫോടനത്തിൽ പരിക്കേറ്റ വിനീഷ് കോയമ്പത്തൂരിലെ കണ്ണാശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു. ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ്ജ് ചെയ്തതിനെ തുടർന്നാണ് ഇയാളെ കസ്റ്റഡിയിൽ എടുത്തത്.

ഏപ്രിൽ 5ന് പുലർച്ചെയുണ്ടായ ബോംബ് സ്ഫോടനത്തിൽ സിപിഎം പ്രവർത്തകനായ ഷെറിൽ മരിക്കുകയും മറ്റൊരു സിപിഎം പ്രവർത്തകനായ വലിയപറമ്പത്ത് വിനീഷിനു ഗുരുതരമായി പരുക്കേൽക്കുകയും ചെയ്തിരുന്നു. കേസിൽ ഇതോടെ 3 ഡിവൈഎഫ്ഐ യൂണിറ്റ് ഭാരവാഹികളടക്കം 14 സിപിഎം പ്രവർത്തകർ അറസ്റ്റിലായി. മരിച്ച ഷെറിൽ അടക്കം കേസിൽ ആകെ 15 പ്രതികളാണുള്ളത്.