പാനൂർ ബോംബ് സ്ഫോടനം: പോലീസ് അന്വേഷണത്തില്‍ വിശ്വാസമില്ലെന്ന് യുഡിവൈഎഫ് നേതാക്കള്‍

Jaihind Webdesk
Friday, April 12, 2024

 

കണ്ണൂർ: ബോംബ് നിർമ്മാണത്തിനിടെ സിപിഎം പ്രവർത്തകൻ കൊല്ലപ്പെട്ട പാനൂര്‍ മുളിയാത്തോട് യുഡിവൈഎഫ് നേതാക്കൾ സന്ദർശിച്ചു. യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്‍റ് രാഹുൽ മാങ്കൂട്ടത്തില്‍, യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി പി.കെ. ഫിറോസ് എന്നിവരാണ് സന്ദർശിച്ചത്.

സ്ഫോടനം നടന്ന വീടിന്‍റെ പരിസരത്തേക്ക് രാഹുൽ മാങ്കൂട്ടത്തിലിനെയും പി.കെ. ഫിറോസിനെയും മാത്രമേ പോലീസ് കടത്തിവിട്ടുള്ളൂ. നേതാക്കളുടെ സന്ദർശനം ചിത്രീകരിക്കാൻ മാധ്യമ പ്രവർത്തകരെ ഉൾപ്പെടെ പോലീസ് അനുവദിച്ചില്ല. കേസ് അന്വേഷണത്തിൽ പോലീസിനെ വിശ്വാസമില്ലെന്ന് രാഹുൽ മാങ്കൂട്ടത്തിലും പി.കെ. ഫിറോസും പറഞ്ഞു. വരുന്ന 17-ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ സ്ഫോടനം നടന്ന സ്ഥലം സന്ദർശിക്കുമെന്നും നേതാക്കൾ പാനൂരിൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു.