പാനൂർ സ്ഫോടനം സിബിഐയോ എൻഐഎയോ അന്വേഷിക്കണമെന്ന് എം.എം. ഹസൻ; കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് കത്തു നൽകി

Friday, April 12, 2024

 

തിരുവനന്തപുരം: പാനൂർ ബോംബ് സ്‌ഫോടനം സിബിഐയോ എൻഐഎയോ അന്വേഷിക്കണമെന്ന് കെപിസിസി ആക്ടിംഗ് പ്രസിഡന്‍റ് എം.എം. ഹസൻ. വിഷയം ചൂണ്ടിക്കാട്ടി കേന്ദ്ര തിരഞ്ഞടുപ്പ് കമ്മീഷന് കത്തു നൽകിയെന്നും അദ്ദേഹം അറിയിച്ചു. ബോംബ് നിർമ്മാണം നടത്തിയത് ഉന്നത നേതാക്കളുടെ അറിവോടെയാണ്. മുഖ്യമന്ത്രി ലാഘവത്തോടെയാണ് സംഭവത്തെ കാണുന്നതെന്നും എം.എം. ഹസന്‍ പറഞ്ഞു.