പന്തളത്ത് ബസും ചരക്കുലോറിയും കൂട്ടിയിടിച്ച് അപകടം; ഒരാൾ മരിച്ചു

Sunday, August 25, 2024

 

പത്തനംതിട്ട: പന്തളം കുളനടയിൽ ബസും ചരക്കുലോറിയും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. ബസ് ഡ്രൈവർ പാലക്കാട് സ്വദേശി മിഥുൻ ആണ് മരിച്ചത്. മാനന്തവാടിയിൽ നിന്നും തിരുവനന്തപുരേത്തേക്ക് പോയ ടൂറിസ്റ്റ് ബസും സിമന്‍റ് ലോഡുമായി അടൂരിൽ നിന്നും ചെങ്ങന്നൂർ ഭാഗത്തേക്ക് വന്ന കണ്ടെയ്നർ ലോറിയുമാണ് കൂട്ടിയിടിച്ചത്. അമിത വേഗതയിൽ വന്ന ബസ് എതിർ ദിശയിൽ നിന്ന് വന്ന ലോറിയിലേക്ക് ഇടിച്ചു കയറുകയായിരുന്നു. ബസ് ഡ്രൈവർ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. ബസ് യാത്രകാരായ 45 ഓളം പേർക്ക് പരുക്ക് പറ്റി. പരുക്കേറ്റവരെ പന്തളത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.