പാനൂരിലെ സിപിഎം വടിവാള്‍ ആക്രമണം: അമ്പതോളം സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തു

Jaihind News Bureau
Sunday, December 14, 2025

പാനൂരിലെ വടിവാള്‍ ആക്രമണവുമായി ബന്ധപ്പെട്ട് അമ്പതോളം സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് കേസെടുത്തു. അക്രമത്തിന് നേതൃത്വം നല്‍കിയ ആറുപേരെ പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ശരത്ത്, അശ്വന്ത്, അനുവിന്‍, ആഷിക്, സച്ചിന്‍, ജീവന്‍ എന്നിവരണ് ആക്രമണത്തിന് നേതൃത്വം നല്‍കിയത്. പൊലീസ് വാഹനം തകര്‍ത്തതടക്കം വിവിധ വകുപ്പുകള്‍ ചുമത്തിയാണ് ഇവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. സംഭവത്തില്‍ ഉള്‍പ്പെട്ട മറ്റു പ്രവര്‍ത്തകര്‍ക്കായുള്ള തിരച്ചില്‍ പൊലീസ് ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.