പിണറായി വിജയൻ രാജി വെക്കണം എന്ന്ആയിരം വട്ടം പറഞ്ഞാലും യാതൊരു പ്രയോജനവും ഇല്ലെന്ന് മുൻ മന്ത്രി പന്തളം സുധാകരൻ . കൊടുമണ്ണിൽ സാഹസ് യാത്ര സമ്മേളനം ഉത്ഘാടനം ചെയ്യതു സംസാരിക്കുകയായിൽ അദ്ദേഹം.
മഹിളാ കോൺഗ്രസിന്റെ നേതൃത്വത്തിലുള്ളസാഹസ് യാത്രയുടെ പ്രസ് കതി വർദ്ധിച്ചതായും സാഹസ് യാത്ര തിരുവനന്തപുരത്ത് സമാപിക്കുമ്പോൾ കേരളത്തിലെ സ്ത്രീകൾ കൂടുതൽ കരുത്തരാകും എന്നതിൽ സംശയമില്ലെന്നും അദ്ദേഹം പറഞ്ഞു.
കൊടുമൺ ചന്തമുക്കി ൽ കൊടുമൺ മഹിളാ കോൺ ഗ്രസ് മണ്ഡലം കമ്മറ്റി സംഘടിപ്പിച്ച സാഹസ് യാത്രയുടെ സമാപന സമ്മേളനത്തിൽ മുൻ mp. രമ്യാ ഹരിദാസ് മുഖ്യപ്രഭാഷണം നടത്തി.ജാഥാ ക്യാപറ്റൻ . അഡ്വ. ജബീ മേത്തർ mp. മറുപടി പ്രസംഗം നടത്തി കൊടുമൺ മഹിളാ കോൺഗ്രസ് മണ്ഡലംകമ്മറ്റി ലഹരി വിരുദ്ധ പ്രതിജ്ഞ എടുത്തു. മുൻ MLA മാലയത്ത് സരളാദേവി. മഹിളാ കോൺഗ്രസ് ജില്ലാ പ്രസിഡന്റ് രജനി പ്രദീപ്. DCC സെക്രട്ടറി എലിസബത്ത് അബു കൊടുമൺ മഹിളാ കോൺഗ്രസ് മണ്ഡലം ബ്ലോക്ക് നേതാക്കൾ സംസാരിച്ചു.