പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് ട്രഷറർ

Jaihind Webdesk
Monday, May 16, 2022

കോഴിക്കോട് : സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് ട്രഷററായി പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ തെരഞ്ഞെടുക്കപ്പെട്ടു. കോഴിക്കോട് ചേര്‍ന്ന സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് നിര്‍വാഹക സമിതി യോഗമാണ് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ നിര്യാണം മൂലം ഒഴിവുവന്ന ട്രഷറര്‍ സ്ഥാനത്തേക്ക് സാദിഖലി ശിഹാബ് തങ്ങളെ തെരഞ്ഞെടുത്തത്.

സാദിഖലി ശിഹാബ് തങ്ങള്‍ നിലവില്‍ സമസ്ത വിദ്യാഭ്യാസ ബോര്‍ഡ് എക്സിക്യുട്ടീവ് അംഗമാണ്. പട്ടിക്കാട് ജാമിഅ നൂരിയ്യ അറബിക് കോളേജ്, എംഇഎ എന്‍ജിനീയറിംഗ് കോളേജ് എന്നിവയുടെ ജനറല്‍ സെക്രട്ടറിയും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന വിവിധ സ്ഥാപനങ്ങളുടെ പ്രസിഡന്‍റും നിരവധി മഹല്ലുകളുടെ ഖാസിയും കൂടിയാണ് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍.