പലസ്തീന് 50 മില്യണ്‍ ദര്‍ഹം സഹായവുമായി യു.എ.ഇ

Jaihind Webdesk
Saturday, October 14, 2023

പലസ്തീന്‍ ജനതയ്ക്ക് 50 മില്യണ്‍ ദര്‍ഹം സഹായം നല്‍കാന്‍ യുഎഇ പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം. ഗ്ലോബല്‍ ഇനിഷ്യെറ്റിവ് വഴിയാണ് തുക നല്‍കുക. ദുരിതത്തിലായ പലസ്തീന്‍ ജനതയ്ക്ക് സഹായമെത്തിക്കാന്‍ ലക്ഷ്യമിട്ടാണ് യുഎഇ ദുരിതാശ്വാസ ക്യാംപയിന്‍ തുടങ്ങുന്നത്. കംപാഷന്‍ ഫോര്‍ ഗാസ എന്ന പേരിലാണ് വിപുലമായ ദുരിതാശ്വാസ ക്യാംപയിന്‍. യു.എന്‍ വേള്‍ഡ് ഫുഡ് പ്രോഗ്രാമുമായി ചേര്‍ന്ന് യുഎഇ വിദേശകാര്യമന്ത്രാലയവും സാമൂഹ്യവികസന മന്ത്രാലയവുമാണ് ക്യാപയിന്‍ നടത്തുന്നത്. ക്യാംപയിന് ഞായറാഴ്ച്ച അബുദാബിയില്‍ തുടക്കമാകും. സ്ത്രീകളെയും കുട്ടികളെയും സഹായിക്കുക, ദുരിതത്തിലായവര്‍ക്ക് സഹായമെത്തിക്കുക, മാനുഷിക ദുരന്തം തടയുക എന്നിവയാണ് ലക്ഷ്യങ്ങള്‍. പൊതുജനങ്ങള്‍ക്കും, സ്വകാര്യ മേഖലയ്ക്കും ഉള്‍പ്പടെ എല്ലാവര്‍ക്കും ക്യാംപയിനില്‍ പങ്കെടുക്കാന്‍ അവസരമുണ്ട്.