പാലത്തായി ബാലപീഡനക്കേസിലെ പ്രതി പത്മരാജനെ ഇന്ന് കോടതിയിൽ ഹാജരാക്കും

പാനൂരിലെ പാലത്തായി സ്ക്കൂളിലെ പത്തു വയസ്സുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതി പത്മരാജനെ ഇന്ന് കോടതിയിൽ ഹാജരാക്കും. ബുധനാഴ്ച ഉച്ചയോടെയാണ് ബിജെപി പ്രാദേശിക നേതാവായ ഇയാളെ ‘ പോലീസ് പിടികൂടിയത്. ഇയാൾക്കെതിരെ പൊലീസ് പോക്‌സോ വകുപ്പ് പ്രകാരം കേസെടുത്തിരുന്നു. കുട്ടിയുടെ രക്ഷിതാക്കളുടെ പരാതി ലഭിച്ചിട്ട് ഒരു മാസം പിന്നിട്ടിട്ടും പ്രതിയെ പിടികൂടാന്‍ പോലിസിന് കഴിയാത്തത് കടുത്ത പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു.ഇതിന് ഇടയിലാണ് പത്മരാജനെ പൊലീസ് അറസ്റ്റ് ചെയ്തത്.

Kunil-PadmarajanKannurProtection of Children from Sexual Offences (POCSO)
Comments (0)
Add Comment