‘കുട്ടിക്ക് കള്ളം പറയുന്ന ശീലം’; പാലത്തായിയില്‍ ഇരയ്ക്കെതിരെ അന്വേഷണസംഘത്തിന്‍റെ റിപ്പോർട്ട്

Jaihind News Bureau
Saturday, August 29, 2020

 

കണ്ണൂർ: പാലത്തായി പീഡനക്കേസില്‍ ഇരയായ പെണ്‍കുട്ടിക്കെതിരെ ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട്. കുട്ടിക്ക് കളളം പറയുന്ന ശീലമുണ്ടെന്നും ഭാവനയോടെ കാര്യങ്ങള്‍ അവതരിപ്പിക്കുന്ന സ്വഭാവമുണ്ടെന്നും ക്രൈം ബ്രാഞ്ച് കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. സാമൂഹ്യനീതി വകുപ്പിലെ ക്ലിനിക്കല്‍ സൈക്കോളജിസ്റ്റുകള്‍ തയ്യാറാക്കിയ റിപ്പോര്‍ട്ട് ഉദ്ധരിച്ചാണ് ക്രൈംബ്രാഞ്ച് റിപ്പോർട്ട് സമർപ്പിച്ചിരിക്കുന്നത്.

കേസിലെ പ്രതിയും ബിജെപി പ്രാദേശിക നേതാവുമായ കുനിയിൽ പത്മരാജനെ കേസില്‍ നിന്നും ഒഴിവാക്കിയത് ഡയറക്ടർ ജനറല്‍ ഓഫ് പ്രോസിക്യൂഷനാണെന്നും ക്രൈംബ്രാഞ്ച്. പ്രതിയുടെ  ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കുട്ടിയുടെ മാതാവ് ഹൈക്കോടതിൽ നൽകിയ ഹർജിയുമായി ബന്ധപ്പെട്ടാണ് ക്രൈംബ്രാഞ്ച് റിപ്പോർട്ട് സമർപ്പിച്ചത്. കുട്ടി കടുത്ത മാനസിക സംഘർഷത്തിലാണെന്നും മൊഴി സംബന്ധിച്ച് വ്യക്തത വരുത്തണമെങ്കിൽ കൂടുതൽ വിദഗ്ധരായ മനശാസ്ത്രരുടെ സഹായം വേണമെന്നും അന്വേഷണ സംഘം കോടതിയെ അറിയിച്ചു.