പാലാർ മോഹനന്‍ സ്മാരക മന്ദിരം ഉദ്ഘാടനം ചെയ്തു; കൊലപാതകം കൊണ്ട് സിപിഎം വളർന്നിട്ടില്ല തളർന്നിട്ടേ ഉള്ളു : കെ. സുധാകരൻ

Jaihind News Bureau
Thursday, October 17, 2019

ഇന്ത്യൻ നാഷണൽ കോൺഗ്രസിനു വേണ്ടി ജീവത്യാഗം ചെയ്ത ബന്തടുക്ക പാലാർ മോഹനന്‍റെ പേരിൽ പണിത സ്മാരക മന്ദിരത്തിന്‍റെ ഉദ്ഘാടനം കെ. സുധാകരൻ എം.പി. നിർവ്വഹിച്ചു.  കൊലപാതകം കൊണ്ട് സി പി എം എവിടെയും വളർന്നിട്ടില്ലെന്നും തളർന്നിട്ടേ ഉള്ളു എന്നും കെ. സുധാകരൻ എം. പി

കാസർകോട് ബന്തടുക്ക മാണി മൂലയിലാണ് സ്മാരക മന്ദിരം പണി കഴിപ്പിച്ചിരിക്കുന്നത്. സിപിഎമ്മിന്‍റെ കൊലപാതക രാഷ്ട്രീയത്തിന്‍റെ ബലിയാടാണ് പാലാർ മോഹനൻ.  അക്രമം കൊണ്ട് കോൺഗ്രസിനെ ചവിട്ടിത്താക്കാൻ കഴില്ലെന്നും ഉപ്പുവെച്ച കല്ലു പോലെയാണ് കമ്മ്യുണിസ്റ്റുകാർ.  പ്രസ്ഥാനം തന്നെ ഇല്ലാതാവുകയാണെന്നും  കൊലപാതകം കൊണ്ട് സി.പി.എം എവിടെയും വളർന്നിട്ടില്ല തളർന്നിട്ടേ ഉള്ളു എന്നും കെ.പി. സി.സി. വർക്കിംഗ് പ്രസിഡന്‍റ് കെ സുധാകരൻ എം.പി ബന്തടുക്ക മാണിമുലയിൽ പറഞ്ഞു.

സംഘാടക സമിതി ചെയർമാൻ പുഴന്നാട് ഗോപാലകൃഷണൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ടി.കെ. സുധാകരൻ,  കുഞ്ഞിക്കേളുനമ്പ്യാർ, തോമസ് സെബാസ്റ്റ്യൻ, മിനി ചന്ദ്രൻ അടക്കമുള്ള നിരവധി നേതാക്കൾ പങ്കെടുത്തു

https://youtu.be/Nhb7R8YrWkU