‘പാലക്കാട്ടെ ബിജെപി സ്ഥാനാർത്ഥിക്ക് വോട്ടിൽ അല്ല നോട്ടിലാണ് താത്പര്യം’; രൂക്ഷ വിമര്‍ശനവുമായി കെ.മുരളീധരന്‍

Sunday, October 20, 2024

 

മലപ്പുറം: ബിജെപിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് കെ.മുരളീധരന്‍. പാലക്കാട്ടെ ബിജെപി സ്ഥാനാർത്ഥിക്ക് വോട്ടിൽ അല്ല നോട്ടിലാണ് താത്പര്യം. പാലക്കാട് ബിജെപി മൂന്നാം സ്ഥാനത്തേക്ക് പോകാനും സാധ്യത ഉണ്ടെന്നാണ് ബിജെപി പാർട്ടിക്കാർ തന്നെ പറയുന്നത്. പാലക്കാട്ടെ ഇടത് സ്ഥാനാർത്ഥി ഡോ.പി.സരിന്‍റെ റോഡ് ഷോയിലെ ജന പങ്കാളിത്തം വോട്ടായി മാറില്ലെന്നും കെ.മുരളീധരന്‍ പറഞ്ഞു.

പാർട്ടിയിൽ നേതൃസ്ഥാനത്ത് തലമുറ മാറുമ്പോൾ ശൈലിയും മാറും. അത് സ്വാഭാവികമാണ്. ഇത് പാർട്ടി കാര്യങ്ങൾ ചർച്ച ചെയ്യാനുള്ള സമയമല്ല. സംഘടനാ വീഴ്ചകളും വിമർശനങ്ങളും തിരഞ്ഞെടുപ്പിന് ശേഷം ചർച്ച ചെയ്യാമെന്നും മുരളീധരൻ മലപ്പുറത്ത് മാധ്യമങ്ങളോട് പറഞ്ഞു.