വാളയാറില്‍ പ്രായപൂര്‍ത്തിയാകാത്ത സഹോദരിമാര്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച കേസില്‍ പ്രതികള്‍ക്ക് ജാമ്യം

Jaihind Webdesk
Friday, September 2, 2022

 

വാളയാർ: പാലക്കാട് വാളയാറില്‍ പ്രായപൂര്‍ത്തിയാകാത്ത സഹോദരിമാര്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച കേസില്‍ പ്രതികള്‍ക്ക് ജാമ്യം. ഒന്നാം പ്രതി പാലക്കാട് പാമ്പാംപള്ളം കല്ലംകാട് സ്വദേശി വി മധു, മൂന്നാം പ്രതി ഇടുക്കി രാജക്കാട് മാലുതൈക്കല്‍ സ്വദേശി ഷിബു എന്നിവര്‍ക്കാണ് ജാമ്യം അനുവദിച്ചത്. പാലക്കാട് പോക്‌സോ കോടതിയുടേതാണ് ഉത്തരവ്. നേരത്തെ കേസ് പരിഗണിച്ച പാലക്കാട് ഫസ്റ്റ് അഡീഷണല്‍ സെഷന്‍സ് കോടതി, കേസില്‍ തുടരന്വേഷണത്തിന് സിബിഐയോട് നിര്‍ദേശിച്ചിരുന്നു. പോലീസ് നിഗമനം ശരിവയ്ക്കുന്ന രീതിയില്‍ ഇരുവരുടേതും ആത്മഹത്യയെന്നാണ് സിബിഐയും കുറ്റപത്രത്തിൽ പറഞ്ഞിരുന്നത്.