പാലക്കാട് കൊലപാതകം ദൗർഭാഗ്യകരം; കൊലപാതകികൾക്കെതിരെ ശക്തമായ നടപടി വേണമെന്ന് പ്രതിപക്ഷ നേതാവ്

Jaihind Webdesk
Monday, November 15, 2021

കണ്ണൂർ : പാലക്കാട് കൊലപാതകം ദൗർഭാഗ്യകരമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. കൊലപാതകം പ്രതിഷേധാർഹമാണ്. വർഗീയതയുടെ പേരിലുള്ള കൊലപാതകങ്ങൾ വെച്ചുപൊറുപ്പിക്കാനാകില്ല.

എസ്ഡിപിഐ പ്രതിസ്ഥാനത്തുള്ള കേസിൽ പ്രതികളെ പിടികൂടുന്നില്ല. പുന്ന നൗഷാദിന്‍റെയും അഭിമന്യുവിന്‍റെയും കൊലപാതകികൾക്കെതിരെ കാര്യമായ അന്വേഷണം ഉണ്ടായില്ല. എസ്ഡിപിഐയുമായി  തെരഞ്ഞെടുപ്പ് ബന്ധം ഉണ്ടാക്കിയവരാണ് സിപിഎം. പാലക്കാട്ടെ കൊലപാതകികൾക്കെതിരെ ശക്തമായ നടപടി എടുക്കണമെന്നും പ്രതിപക്ഷ നേതാവ് കണ്ണൂരിൽ ആവശ്യപ്പെട്ടു.