പാലക്കാട് കണ്ണാടിയില്‍ നാല് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു. കോണ്‍ഗ്രസ് പ്രവര്‍ത്തകരായ റെനില്‍ (40), വിനീഷ് (43), സുഹൃത്തുക്കളായ അമല്‍ (25), സുജിത്ത് (33) എന്നിവര്‍ക്കാര്‍ക്കാണ് വെട്ടേറ്റത്. ഇന്ന് രാവിലെ 10.30 മണിയോടെയാണ് ആക്രമണം ഉണ്ടായത്. പരിക്കേറ്റ വിനീഷും, റെനിലും കോണ്‍ഗ്രസ് മുന്‍ പഞ്ചയത്തംഗങ്ങളാണ്. അഞ്ചംഗ സംഘമാണ് ആക്രമണം നടത്തിയത്. പരിക്കേറ്റ നാല് പേരെയും പാലക്കാട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആക്രമണം നടത്തിയവരെ തിരിച്ചറിഞ്ഞതായും ഇവര്‍ ഓടി രക്ഷപ്പെട്ടെന്നും പോലീസ് പറയുന്നു.