പാലക്കാട് ഉപതെരഞ്ഞെടുപ്പ് ; യുഡിഎഫ് സ്ഥാനാര്‍ഥി രാഹുല്‍മാകൂട്ടത്തില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു

Jaihind Webdesk
Thursday, October 24, 2024


പാലക്കാട് : പാലക്കാട് യുഡിഎഫ് സ്ഥാനാര്‍ഥി രാഹുല്‍മാകൂട്ടത്തില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു.പത്രിക നല്‍കാന്‍ പാലക്കാട് എഡിഎം ഓഫീസിലെത്തിയത് വന്‍ ജനാവലിയോടെയായിരുന്നു. പാലക്കാട് തികഞ്ഞ ജയപ്രതീക്ഷയെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ പത്രിക സമര്‍പ്പണത്തിനു ശേഷം മാധ്യമങ്ങളോട് പ്രതികരിച്ചു.ആര്‍ഡിഓ ശ്രീജിത്ത് മുമ്പാകെ മൂന്നു സെറ്റ് പത്രിക നല്‍കി .

അതേസമയം എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പി. സരിനും ഇന്ന് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു.