പാലക്കാട് ഉപതിരഞ്ഞെടുപ്പ് തീയതി മാറ്റിയത് സ്വാഗതാര്‍ഹം :കെ സുധാകരന്‍ എംപി

Jaihind Webdesk
Monday, November 4, 2024

പാലക്കാട്: പാലക്കാട് ഉപതിരഞ്ഞെടുപ്പ് തീയതി മാറ്റിയ തിരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി സ്വാഗതാര്‍ഹമാണെന്ന് കെപിസിസി പ്രസിഡന്റ് കെ .സുധാകരന്‍ എംപി. കല്‍പ്പാത്തി രഥോത്സവം നടക്കുന്നത് പ്രമാണിച്ചാണ് ഉപതിരഞ്ഞെടുപ്പ് തീയതി മാറ്റിയത്.നേരത്തെ വാട്ടെടുപ്പ് തീയതി നിശ്ചയിച്ചിരുന്നത് കല്‍പ്പാത്തി രഥോത്സവം നടക്കുന്ന അതേ ദിവസമാണ്.
വോട്ടെടുപ്പ് തീയതി മാറ്റണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടിരുന്നു.കല്‍പ്പാത്തി രഥോത്സവത്തില്‍ പ്രതിഫലിക്കുന്നത് ഒരു നാടിന്റെയും ജനതയുടെയും സാംസ്‌കാരിക പൈതൃകമാണ്.ജനങ്ങള്‍ ഐക്യത്തോടെയും സന്തോഷത്തോടെയും ഒരുപോലെ ഒരുമിക്കുന്ന ദിനം കൂടിയാണ് ഇത്.

വോട്ടര്‍മാരിലും വിശ്വാസികളും വലിയ ആശങ്കയാണ് വോട്ടെടുപ്പ് തീയതിയും കല്‍പ്പാത്തി രഥോത്സവം ഒരേ ദിവസം വന്നത് ഉയര്‍ത്തുന്നത്. വോട്ടെടുപ്പ് തീയതി മാറ്റുവാനുള്ള തീരുമാനം ഇത്രയും വൈകിപ്പിക്കാതെ നേരത്തെ തന്നെ പ്രതിപക്ഷത്തിന്റെ ആവശ്യം കണക്കിലെടുത്ത് തിരഞ്ഞെടുപ്പ് കമ്മീഷന്‍ സ്വീകരിക്കേണ്ടതായിരുന്നുവെന്നും കെ.സുധാകരന്‍ പറഞ്ഞു.