സര്‍ക്കാര്‍ മദ്യലോബിയുടെ പിടിയില്‍, പാവങ്ങളുടെ ദൗര്‍ബല്യങ്ങള്‍ മുതലെടുക്കാനുള്ള നീക്കം : പാലാ ബിഷപ്

Monday, April 18, 2022

മദ്യനയത്തില്‍ സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് പാലാ ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് രംഗത്ത്.  മദ്യലഭ്യത കുറയ്ക്കുമെന്ന് വാഗ്ദാനം ചെയ്ത് അധികാരം നേടിയവര്‍ മദ്യ ലഭ്യത വര്‍ദ്ധിപ്പിക്കുന്ന നടപടിയാണ് സ്വീകരിക്കുന്നത്. ഒന്നാം പിണറായി സര്‍ക്കാര്‍ അധികാരമേറ്റപ്പോള്‍ 258 മദ്യ ഔട്ട്ലെറ്റുകളാണ് ഉണ്ടായിരുന്നത്. പക്ഷേ ഇന്ന് ബാറുകളുടെ എണ്ണം മാത്രം 689 ആയി ഉയരുന്ന സ്ഥിതിയായിരിക്കുന്നു. ഇത് രണ്ടാം പിണറായി സര്‍ക്കാര്‍ മദ്യ ലോബിയുടെ പിടിയിലമര്‍ന്നതിന്‍റെ പരിണിത ഫലമാണ്. മദ്യത്തിന്‍റെ കാര്യത്തില്‍ ജനദ്രോഹ നടപടികളാണ് സര്‍ക്കാരിന്‍റെ ഭാഗത്ത് നിന്നുണ്ടാകുന്നത്.

പാവങ്ങളുടെ ദൗര്‍ബല്യങ്ങള്‍ മുതലെടുക്കാനുള്ള സര്‍ക്കാര്‍ നീക്കങ്ങളാണ് സ്ഥിതി മോശമാകുന്നത്. വീര്യം കുറഞ്ഞ മദ്യം ഉല്‍പാദിപ്പിച്ചാല്‍ വീര്യം കൂടിയ കാര്യത്തിന്‍റെ ഉപഭോഗം കുറയും എന്ന വാദം അന്ധഗജദര്‍ശന വാദമാണ് സര്‍ക്കാരിനുള്ളതെന്നും ബിഷപ്പ് കുറ്റപ്പെടുത്തുന്നു. ദീപിക ദിനപത്രത്തിലെഴുതിയ ലേഖനത്തിലാണ് സര്‍ക്കാരിനെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച് കൊണ്ട് ബിഷപ്പ് രംഗത്ത് വന്നത്.