അതിര്‍ത്തി കടന്നുള്ള ഭീകരകേന്ദ്രങ്ങളില്‍ ഇന്ത്യ നടത്തിയ കൃത്യമായ ആക്രമണങ്ങള്‍ക്ക് ശക്തമായ തിരിച്ചടി നല്‍കുമെന്ന് മുന്നറിയിപ്പ് നല്‍കി മണിക്കൂറുകള്‍ക്കകം, പാകിസ്ഥാന്‍ പ്രതിരോധ മന്ത്രി ഖ്വാജാ ആസിഫ് നിലപാട് മയപ്പെടുത്തി. ഇന്ത്യയുമായുള്ള സംഘര്‍ഷം ലഘൂകരിക്കാന്‍ തയ്യാറാണെന്ന സൂചനയാണ് അദ്ദേഹം പിന്നീട് നല്‍കിയത്. ഏപ്രില്‍ 22-ന് പഹല്‍ഗാമില്‍ 26 സാധാരണക്കാര്‍ കൊല്ലപ്പെട്ട ഭീകരാക്രമണത്തെ തുടര്‍ന്ന് ഇരുരാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷം രൂക്ഷമായ സാഹചര്യത്തില്‍, ഇന്ത്യ പിന്മാറുകയാണെങ്കില്‍ പാകിസ്ഥാന്‍ ശത്രുത ‘അവസാനിപ്പിക്കും’ എന്ന് ബ്ലൂംബെര്‍ഗ് ടിവിക്ക് നല്‍കിയ അഭിമുഖത്തില്‍ ആസിഫ് പറഞ്ഞു. ഇതോടെ ചര്‍ച്ചകള്‍ക്കുള്ള വാതില്‍ തുറന്നിടുകയാണ് പാകിസ്ഥാന്‍.
‘ഇത് ഇന്ത്യയാണ് തുടങ്ങിയത്. ഇന്ത്യ പിന്മാറാന്‍ തയ്യാറാണെങ്കില്‍, അവര്‍ മുന്‍കൈയെടുത്തു, ഞങ്ങള്‍ പ്രതികരിച്ചു,’ ആസിഫ് പറഞ്ഞു. ‘കഴിഞ്ഞ രണ്ടാഴ്ചയായി ഞങ്ങള്‍ പറയുന്നു, ഇന്ത്യയ്ക്കെതിരെ ഒരിക്കലും ശത്രുതാപരമായ ഒന്നും ഞങ്ങള്‍ തുടങ്ങില്ല. എന്നാല്‍ ഞങ്ങളെ ആക്രമിച്ചാല്‍ ഞങ്ങള്‍ പ്രതികരിക്കും. ഇന്ത്യ പിന്മാറിയാല്‍, ഞങ്ങള്‍ തീര്‍ച്ചയായും ഈ കാര്യങ്ങള്‍ അവസാനിപ്പിക്കും. നേരത്തെ, പാകിസ്ഥാന്‍ ശക്തമായി തിരിച്ചടിക്കാന്‍ പൂര്‍ണ്ണമായും തയ്യാറാണെന്ന് ഖ്വാജാ ആസിഫ് മുന്നറിയിപ്പ് നല്‍കിയിരുന്നു. അതില്‍ നിന്നുള്ള ഒരു പിന്മാറ്റമാണ് പുതിയ പ്രസ്താവന.