കേരളത്തിലുള്ള പാക് പൗരന്‍മാര്‍ രാജ്യം വിടണം; ഇല്ലെങ്കില്‍ നിയമ നടപടി

Jaihind News Bureau
Saturday, April 26, 2025

കോഴിക്കോട് താമസിക്കുന്ന പാക് പൗരത്വമുള്ള മൂന്ന്് പേര്‍ക്ക് രാജ്യം വിടാന്‍ നോട്ടീസ് നല്‍കി. കൊയിലാണ്ടിയിലുള്ള ഹംസയ്ക്കും വടകരയിലുള്ള രണ്ടുപേര്‍ക്കുമാണ് നോട്ടീസ് ലഭിച്ചത്. പാക് പാസ്‌പോര്‍ട്ടുള്ള ഹംസ 2007 മുതല്‍ കേരളത്തില്‍ സ്ഥിരതാമസക്കാരനാണ്. ഇന്ത്യയില്‍ തുടരാന്‍ നാളെ വരെ മാത്രമേ അനുമതി ലഭിക്കുകയുള്ളൂ. രാജ്യം വിട്ടില്ലെങ്കില്‍ നിയമനടപടി സ്വീകരിക്കും.

പഹല്‍ഗാം ഭീകരാക്രമണത്തിനു ശേഷം കേന്ദ്ര സര്‍ക്കാര്‍ എടുത്ത ആദ്യ കടുത്ത നടപടിയായിരുന്നു ഇന്ത്യയിലുള്ള പാക് പൗരന്മാര്‍ തിരികെ പോകണമെന്നുള്ളത്. ആ നിര്‍ദേശം സംസ്ഥാന സര്‍ക്കാരുകള്‍ക്കും കേന്ദ്രം നല്‍കിയിരുന്നു. അതേത്തുടര്‍ന്നാണ് സംസ്ഥാനത്തിന്റെ ഭാഗത്തു നിന്നും ആദ്യ നീക്കമുണ്ടായിരിക്കുന്നത്.