ഇന്ത്യന്‍ അതിര്‍ത്തിയില്‍ സൈനികരുടെ എണ്ണം പാകിസ്ഥാന്‍ വര്‍ദ്ധിപ്പിക്കുന്നതായി റിപ്പോര്‍ട്ട്

Jaihind News Bureau
Thursday, April 24, 2025

ഇന്ത്യന്‍ അതിര്‍ത്തിയില്‍ പാകിസ്ഥാന്‍ സൈനികരുടെ എണ്ണം വര്‍ദ്ധിപ്പിച്ചതായി സൂചന. റാവല്‍പിണ്ടി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന 10 കോര്‍പ്സിനോട് ജാഗ്രത പാലിക്കാന്‍ പാകിസ്ഥാന്‍ ആര്‍മി ചീഫ് ജനറല്‍ അസിം മുനീര്‍ ആവശ്യപ്പെട്ടിട്ടുണ്ട് .എല്‍ ഒ സിയ്ക്ക് തൊട്ടുമുന്നിലുള്ള സിയാല്‍കോട്ട് ഡിവിഷനോടും ജാഗ്രത പാലിക്കാന്‍ ആവശ്യപ്പെട്ടതായും വിവരം ലഭിച്ചു.

ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ ഉണ്ടായ ഭീകരാക്രമണത്തെ ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു അപലപിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ടെലിഫോണില്‍ സംസാരിക്കുകയും പിന്തുണ അറിയിക്കുകയും ചെയ്തുവെന്ന് വിദേശകാര്യ വക്താവ് രണ്‍ധീര്‍ ജയ്സ്വാള്‍ പറഞ്ഞു. അതിര്‍ത്തി കടന്നുള്ള ഭീകരാക്രമണത്തിന്റെ ക്രൂരത പ്രധാനമന്ത്രി മോദി പങ്കുവെക്കുകയും കുറ്റവാളികളെയും അവരുടെ പിന്തുണക്കാരെയും നിയമത്തിന് മുന്നില്‍ കൊണ്ടുവരാനുള്ള ഇന്ത്യയുടെ ഉറച്ച ദൃഢനിശ്ചയം ആവര്‍ത്തിക്കുകയും ചെയ്തുവെന്ന് ജയ്സ്വാള്‍ കൂട്ടിച്ചേര്‍ത്തു. ഇന്ത്യന്‍ മണ്ണില്‍ നടന്ന ഭീകരാക്രമണത്തെ ഇസ്രായേല്‍ പ്രധാനമന്ത്രി ശക്തമായി അപലപിച്ചു. ഇന്ത്യയിലെ ജനങ്ങളോടും ദുരന്തങ്ങളില്‍ ഇരകളാക്കപ്പെട്ടവരുടെ ട കുടുംബങ്ങളോടുമുള്ള ഐക്യദാര്‍ഢ്യം അറിയിച്ചു.

അതേസമയം, ഇന്ത്യന്‍ വിമാനങ്ങള്‍ക്ക് വ്യോമാതിര്‍ത്തി അടച്ചിടുമെന്ന പാകിസ്ഥാന്‍ പ്രഖ്യാപനത്തെ നേരിടാന്‍ ഇന്ത്യന്‍ വിമാനക്കമ്പനികള്‍ നടപടി തുടങ്ങി. വിമാനങ്ങള്‍ ബദല്‍ വഴിയിലൂടെ സര്‍വീസ് നടത്തുമെന്ന് എയര്‍ ഇന്ത്യ അറിയിച്ചു. വടക്കേ അമേരിക്ക, യുകെ, യൂറോപ്പ്, മിഡില്‍ ഈസ്റ്റ് എന്നിവിടങ്ങളിലേക്കോ തിരിച്ചുമുള്ള ചില വിമാനങ്ങള്‍ ബദല്‍ വഴിയിലൂടെ സര്‍വീസ് നടത്തുമെന്ന് എയര്‍ ഇന്ത്യ അറിയിച്ചു. അപ്രതീക്ഷിത വ്യോമാതിര്‍ത്തി അടച്ചുപൂട്ടല്‍ മൂലം യാത്രക്കാര്‍ക്കുണ്ടായ അസൗകര്യത്തില്‍ ഖേദിക്കുന്നതായി എയര്‍ലൈന്‍ അറിയിച്ചു. യാത്രക്കാര്‍ക്ക് ഉണ്ടാകാവുന്ന അസൗകര്യങ്ങള്‍ കുറയ്ക്കുമെന്ന് ഇന്‍ഡിഗോ എയര്‍ലൈനും അറിയിച്ചു.