ഇന്ത്യന്‍ വിമാനത്തിന് സഹായം നിഷേധിച്ച് പാകിസ്ഥാന്‍

Jaihind News Bureau
Friday, May 23, 2025

ആകാശച്ചുഴിയിൽ അകപ്പെട്ട ഇന്ത്യൻ വിമാനത്തിന് സഹായം നിഷേധിച്ച് പാ കിസ്ഥാൻ. ഡൽഹി-ശ്രീനഗ ർ ഇൻഡിഗോ വിമാനമാണ് പ്രതികൂല കാലാവസ്ഥയിൽ അകപ്പെട്ടത്.

പ്രതികൂല കാലാവസ്ഥ ഒഴി വാക്കാൻ പാകിസ്ഥാൻ വ്യോമാതിർത്തി ഉപയോഗിക്കാൻ അനുമതി തേടിയെങ്കിലും നിരസിക്കപ്പെടുകയായിരുന്നു. ഇൻഡിഗോ എയർലൈൻസ് വിമാനമാണ് അപ്രതീക്ഷിത മായി ആകാശച്ചുഴിയെ നേരിട്ടത്. പൈലറ്റ് ലാഹോർ എയർ ട്രാഫിക് കൺട്രോളിനോട് പാകിസ്ഥാൻ വ്യോമാതിർത്തി താൽക്കാലികമാ യി ഉപയോഗിക്കാൻ അനുമതി തേടി. ലാഹോർ എടിസിയുമായി ബന്ധപ്പെട്ട് വ്യോമാതിർത്തി ഉപയോഗിക്കാ നാണ് അനുമതി തേടിയത്.

എന്നാൽ അനുമതി നിഷേധിക്കപ്പെട്ടതിനെ തുടർന്ന് പൈലറ്റ് കടുത്ത പ്രതികൂല കാലാവസ്ഥയെയും അതിജീവിച്ച് നിശ്ചയിച്ച പാതയിലൂടെ തന്നെ യാത്ര തുടരുകയായിരുന്നു. മെയ് 21 ന് വൈകുന്നേരമാണ് ഇൻഡിഗോ വിമാനം 60 2142 ഡൽഹിയിൽ നിന്ന് ശ്രീനഗറിലേക്ക് പുറപ്പെട്ടത്.പെ ട്ടെന്നാണ് ആലിപ്പഴ വീഴ്ച്‌ചയെ തുടർന്ന് വിമാനം അപകടാവ സ്ഥയായത്. വിമാനം അപ കടാവസ്ഥിയാപ്പോഴുള്ള വീ ഡിയോ ദൃശ്യങ്ങൾ അട ക്കം പുറത്തുവന്നിരുന്നു .വിമാനം ലാൻഡ് ചെയ്ത‌ ശേഷം എല്ലാ യാത്രക്കാരെയും ജീവനക്കാരെയും സുരക്ഷിതമായി വിമാനത്തിൽ നിന്ന് പുറത്തെത്തിച്ച തായി പിന്നീട് അധികൃതർ അ റിയിച്ചു.