ഇന്ത്യന്‍ വിമാനങ്ങള്‍ക്ക് വ്യോമപാത അടയ്ക്കാന്‍ പാക് തീരുമാനം; വ്യാപാരബന്ധം അവസാനിപ്പിക്കുന്നതായും പാക്കിസ്ഥാന്‍

Jaihind News Bureau
Thursday, April 24, 2025


പാകിസ്ഥാന്‍. വ്യോമപാത ഉപയോഗിക്കാന്‍ ഇന്ത്യന്‍ വിമാനങ്ങള്‍ക്ക് അനുമതിയില്ല. പാകിസ്ഥാന്‍ ചേര്‍ന്ന ദേശീയ സുരക്ഷ സമിതി യോഗത്തിലാണ് കടുത്ത തീരുമാനങ്ങള്‍ പാകിസ്ഥാന്‍ എടുക്കുന്നത്. പാകിസ്ഥാനിലുള്ള ഇന്ത്യന്‍ പൗരന്മാരുടെ വിസ റദ്ദാക്കുക, വാഗ അതിര്‍ത്തി അടയ്ക്കുക, നയതന്ത്ര ഉദ്യോഗസ്ഥരുടെ എണ്ണം കുറയ്ക്കുക, ഇന്ത്യയുമായുള്ള എല്ലാ വ്യാപാര ബന്ധവും അവസാനിപ്പിക്കുക, മറ്റ് രാജ്യങ്ങളില്‍ നിന്നും ഇന്ത്യ വഴിയോ പാകിസ്ഥാന്‍ വഴിയോ ഉള്ള ചരക്ക് നീക്കം റദ്ദ്് ചെയ്യുക തുടങ്ങിയ നീക്കങ്ങളിലേക്കാണ് പാകിസ്ഥാന്‍ കടക്കുന്നത്. ഇതൊന്നും ഇന്ത്യയെ സാരമായി പോലും ബാധിക്കാന്‍ ഇടയുള്ള നീക്കങ്ങളല്ല എന്നുള്ളതാണ് പ്രധാനം. ഇന്ത്യന്‍ വിമാനങ്ങള്‍ മിക്കതും പാക് വ്യോമപാത ഉപയോഗിക്കാതെയാണ് കടന്നു പോകുന്നത്. ഇന്ത്യന്‍ നീക്കങ്ങള്‍ക്ക് അതേ രീതിയില്‍ മറുപടി പറയാനുള്ള ശ്രമം മാത്രമാണ് പാകിസ്ഥാന്‍ നടത്തുന്നത്.

പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പ്രത്യാഘാതമായിട്ടാണ് ഇന്ത്യ ഇന്നലെ പാകിസ്ഥാനെതിരെ കടുത്ത നടപടികള്‍ക്കൊരുങ്ങിയത്. അതിന്റെ ആവര്‍ത്തനമാണ് ഇപ്പോള്‍ പാകിസ്ഥാനും നടത്തുന്നത്. നൂറ്റാണ്ടുകളായിട്ടുള്ള സിന്ധു നദീജല കരാര്‍ മരവിപ്പിക്കുക എന്ന പ്രധാന നീക്കമാണ് ഇന്ത്യ നടത്തിയത്. അതും ആക്രമണം ഉണ്ടായി മണിക്കൂറുകള്‍ക്കുള്ളില്‍. ഇന്ത്യ-പാക് യുദ്ധസമയത്ത് പോലും പാകിസ്ഥാന്റെ ജലസ്രോതസ്സ് മുടക്കുന്ന കടുത്ത തീരുമാനങ്ങളിലേക്ക് ഇന്ത്യ കടന്നിരുന്നില്ല. എന്നാല്‍ ഓരോ ഇന്ത്യന്‍ ജനതയുടെയും മനസ്സ് മരവിപ്പിക്കുന്ന വാര്‍ത്തയാണ് കഴിഞ്ഞ രണ്ട് ദിവസമായി പുറത്തു വന്നുകൊണ്ടിരിക്കുന്നത്. പാകിസ്ഥാന്റെ മതഭ്രാന്തില്‍ 28 സാധാരണക്കാരുടെ ജീവനുകളാണ് നഷ്ടമായത്. അതിന് ഇങ്ങനെയല്ലാതെ മറ്റെങ്ങനെ മറുപടി നല്‍കും.