നാട്ടുപ്രകൃതിയെ അറിഞ്ഞ് പഴയകാലത്തിലേക്ക് മടങ്ങാം; രസ ഗുരുകുല്‍ ഒരുക്കുന്ന അവധിക്കാല ക്യാമ്പ് ജൂലൈ 28 മുതല്‍

Wednesday, July 3, 2019

പാരമ്പര്യത്തിലേക്കും പൈതൃകത്തിലേക്കും മടങ്ങാൻ പുതുതലമുറയ്ക്ക് അവസരമൊരുക്കുകയാണ് ചാലക്കുടിയിലെ രസ ഗുരുകുൽ. അന്താരാഷ്ട്രതലത്തിൽ കുട്ടികൾക്കായി ഒരുക്കുന്ന ക്യാമ്പ് ഈ മാസം 28ന് ആരംഭിക്കും. ഒരാഴ്ചയാണ് ക്യാമ്പ് സംഘടിപ്പിച്ചിരിക്കുന്നത്.

പഴമയുടെ സുഗന്ധം പേറുന്ന നാട്ടു വഴികളും മരങ്ങളും പാടവും പുഴയും കാളവണ്ടിയും എല്ലാം ചേർന്ന തനി ഗ്രാമത്തിലേക്ക് ഒരു യാത്ര. മണ്ണിനേയും പ്രകൃതിയേയും ആസ്വദിക്കാൻ പുതിയ തലമുറക്ക് സുവർണാവസരം ഒരുക്കുകയാണ് ദാസ് ശ്രീധരന്‍റെ രസ ഗുരുകുൽ. നഗരത്തിന്‍റെ തിരക്കുകളിൽ നിന്നും മാറി ജൈവികതയിലേക്കും നൂറ്റാണ്ടുകളുടെ അറിവുകളിലേക്കും കൂടി ഒരു യാത്ര കൂടിയാണ് ക്യാമ്പ്.

ഭക്ഷണവും താമസവും ഉൾപ്പെടെ 7 ദിവസം രസ ഗുരുകുലിൽ കഴിഞ്ഞ് ഗുരുകുല സമ്പ്രദായത്തിലൂടെ നാട്ടുപ്രകൃതിയെ ആസ്വദിക്കാനും പൈതൃകത്തിലേക്ക് തിരികെയെത്താനുമാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്. യോഗ, ഫിഷിംഗ്, കൃഷി, പാചകം, നൃത്തം, നാടൻ പാട്ട്, മാജിക് തുടങ്ങി ഒട്ടേറെ വിഷയങ്ങൾ ഏഴുദിവസങ്ങളിലായി കുട്ടികൾക്ക് മനസിലാക്കാം. ഇതിനായി ചെറിയ ഫീസ് ഈടാക്കും. ക്യാമ്പ് ആഗസ്റ്റ് നാലിന് സമാപിക്കും.

ബന്ധപ്പെടേണ്ട നമ്പർ: +917559084494, +918086683888