ന്യൂഡല്‍ഹി: വയനാട് ദുരന്തത്തിൽ മരിച്ചവരുടെ കുടുംബത്തിന് അനുശോചനം അറിയിച്ച് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. വയനാട്ടിലെ മണ്ണിടിച്ചിലിൽ നിരവധി പേർ കുടുങ്ങിക്കിടക്കുന്നത് അതീവ വേദനാജനകമാണെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസ് നേതാക്കളും പ്രവർത്തകരും ജനങ്ങൾക്ക് സാധ്യമായ എല്ലാ സഹായവും നൽകാൻ ശ്രമിക്കണം.
കൂടാതെ രക്ഷാപ്രവർത്തനങ്ങൾ വേഗത്തിലാക്കാനും ദുരിതബാധിതർക്ക് അടിയന്തര വൈദ്യസഹായം നൽകാനും മല്ലികാർജുൻ ഖാർഗെ സംസ്ഥാന-കേന്ദ്ര സർക്കാരുകളോട് അഭ്യർത്ഥിച്ചു.
Extremely pained by the landslides in Wayanad, where several people are reportedly trapped.
My deepest condolences to the families of the bereaved. I urge the State and Central Governments to expedite relief and rescue operations and provide urgent medical help to the victims,…
— Mallikarjun Kharge (@kharge) July 30, 2024