പഹല്‍ഗാം ഭീകരാക്രമണത്തില്‍ സര്‍ക്കാര്‍ ശക്തമായ നടപടിയെടുക്കാത്തതില്‍ ആശങ്കയെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ എം.പി. പരസ്യമായി വെല്ലുവിളിച്ചല്ല സൈനിക നീക്കങ്ങള്‍ ചെയ്യാറെന്നും പാക്കിസ്ഥാനെ പാഠംപഠിപ്പിക്കുന്ന നിലപാട് എടുക്കണമെന്നും അദ്ദേഹം പറഞ്ഞു.
പഹല്‍ഗാം ഭീകരാക്രമണത്തിന് തിരിച്ചടി നല്‍കാനുള്ള ചര്‍ച്ചയുടെ നിര്‍ണ്ണായക യോഗങ്ങള്‍ ഇന്നും തുടരും. അതേസമയം അതിര്‍ത്തിയില്‍ പാക് പ്രകോപനം തുടരുകയാണ്. ഇന്ത്യ ശക്തമായി തരിച്ചടി നല്‍കുകയാണ്. പാകിസ്ഥാന്റെ വിമാനങ്ങള്‍ ഇന്ത്യയില്‍ വിലക്കിയിട്ടുണ്ട്. സാഹചര്യം വിലയിരുത്തുകയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി. എന്നാല്‍ ആക്രമണം നടന്ന് ദിവസങ്ങള്‍ പിന്നിട്ടിട്ടും കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്തു നിന്ന് മതിയായ നീക്കങ്ങള്‍ ഉണ്ടാകുന്നില്ലെന്നാണ് കോണ്‍ഗ്രസ് ആരോപിക്കുന്നത്.
വിഴിഞ്ഞം പദ്ധതിയെക്കുറിച്ച് പറഞ്ഞത്:
വിഴിഞ്ഞം തുറമുഖ ഉദ്ഘാടനത്തിന് പ്രതിപക്ഷ നേതാവിനെ അപമാനിച്ചാണോ ക്ഷണിക്കേണ്ടെതെന്ന് കെ.സി.വേണുഗോപാല്‍ എം.പി ചോദിച്ചു. മുഖ്യമന്ത്രി പങ്കെടുത്ത പരിപാടിയില്‍ ഇന്നലെ പ്രതിപക്ഷനേതാവും ഉണ്ടായിരുന്നുവെന്നും വിഴിഞ്ഞത്ത് വരുമോയെന്ന് ഒരക്ഷരംപോലും മുഖ്യമന്ത്രി ചോദിച്ചില്ലെന്നും ്അദ്ദേഹം കുറ്റപ്പെടുത്തി.