കോണ്‍ഗ്രസ് സംരക്ഷിച്ച രാജ്യത്തിന്‍റെ മതേതരത്വം ഇല്ലാതാക്കാന്‍ അനുവദിക്കില്ല ; വിവാദ സിലബസിനെതിരെ പത്മജ വേണുഗോപാല്‍

Jaihind Webdesk
Friday, September 10, 2021

തൃശൂർ : ഗോൾവാൾക്കറുടെയും സവർക്കറുടെയും പുസ്തകങ്ങൾ കണ്ണൂർ സർവകലാശാല സിലബസിൽ ഉൾപ്പെടുത്തിയതിനെ വിമർശിച്ച് കെപിസിസി വൈസ് പ്രസിഡന്‍റ് പത്മജ വേണുഗോപാല്‍. രാജ്യത്തിന്‍റെ മതേതര സംസ്‍കാരം ഇല്ലാതാക്കി രാജ്യം എമ്പാടും ആർഎസ്എസ് അജണ്ടകൾ പ്രചരിപ്പിക്കാൻ ബിജെപി നടത്തുന്ന ഇത്തരം നീക്കങ്ങൾ അനുവദിക്കപ്പെടാൻ പാടില്ലെന്ന് അവർ ഫേസ്ബുക്ക് കുറിപ്പില്‍ പറഞ്ഞു. ഹിന്ദുവിനും മുസ്ലീമിനും ക്രിസ്ത്യാനിക്കും, സവർണ്ണ -അവർണ്ണ വ്യത്യാസം ഇല്ലാതെ എല്ലാ ജാതി -മത വിഭാഗങ്ങൾക്കും തുല്യ അവകാശം എന്ന കോൺഗ്രസ് കാത്തുസൂക്ഷിച്ച നയം തകർക്കാൻ അനുവദിക്കില്ലെന്നും  പദ്മജ വേണുഗോപാൽ പറഞ്ഞു.

ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂർണരൂപം

ക്രിസ്ത്യാനികളും മുസ്ലിംങ്ങളും ഭാരത രാജ്യത്തിന്റെ ശത്രുക്കളാണെന്നു പഠിപ്പിച്ച RSS സൈദ്ധാന്തികരായ MS ഗോൾവൾക്കറുടെയും സവർക്കറുടെയും പുസ്തകങ്ങൾ കണ്ണൂർ സർവകലാശാല സിലബസ്സിൽ ഉൾപ്പെടുത്തിയിരിക്കുന്നു എന്നത് ഞെട്ടൽ ഉളവാക്കുന്നു…

ഇന്ത്യൻ നാഷണൽ കോൺഗ്രസ് ഭരണത്തിൽ സംരക്ഷിക്കപ്പെട്ടിരുന്ന രാജ്യത്തിന്റെ മതേതര സംസ്‍കാരം ഇല്ലാതാക്കി രാജ്യം എമ്പാടും RSS അജണ്ടകൾ പ്രചരിപ്പിക്കാൻ BJP നടത്തുന്ന ഇത്തരം നീക്കങ്ങൾ അനുവദിക്കപ്പെടാൻ പാടില്ല…ഇന്ത്യയുടെ സ്വാതന്ത്ര്യം ആഗ്രഹിക്കാതെ ബ്രിട്ടന് കീഴിൽ ഹിന്ദു രാഷ്ട്രം ആയി നിലകൊള്ളാൻ ആണ് RSS ആഗ്രഹിച്ചത്… ഇന്ത്യ ഹിന്ദു രാഷ്ട്രം ആക്കാനുള്ള സംഘപരിവാർ ശ്രമങ്ങളെ കോൺഗ്രസ് ഒരു തരത്തിലും അനുവദിച്ചിരുന്നില്ല.. കോൺഗ്രസ്‌ 60വർഷം ഭരിച്ചത് കൊണ്ട് മാത്രമാണ് ഈ രാജ്യം മതേതരത്വ രാജ്യമായി സംരക്ഷിക്കാൻ കഴിഞ്ഞത്..ഇന്ന് BJP നടത്തുന്ന വർഗ്ഗീയ അജണ്ടകളെ പ്രതിരോധിക്കാൻ കോൺഗ്രസ് വിട്ടു വീഴ്ച ഇല്ലാതെ നടത്തുന്ന പോരാട്ടങ്ങൾ ആണ് ഈ രാജ്യത്തെ ഹിന്ദു രാഷ്ട്രം ആക്കുന്നതിൽ നിന്ന് BJP യെ തടയുന്നത്..
LDF ഭരിക്കുന്ന കേരളത്തിൽ ആണ് RSS അജണ്ട ഇന്ന് നടപ്പാക്കപ്പെടുന്നത്..
കോൺഗ്രസിന് ഭരണം നഷ്ടപ്പെട്ടാൽ മതേതരത്വവും ജനാധിപത്യവും എല്ലാം അപകടത്തിൽ ആകുന്ന കാഴ്ച്ചയാണ് ഇന്ന് രാജ്യത്തു നടക്കുന്ന സംഭവവികാസങ്ങൾ
ഹിന്ദുവിനും മുസ്ലിമിനും ക്രിസ്ത്യാനിക്കും അതേപോലെ സവർണ്ണ -അവർണ്ണ വ്യത്യാസാം ഇല്ലാതെ എല്ലാ ജാതി -മത വിഭാഗങ്ങൾക്കും തുല്യ അവകാശം എന്ന കോൺഗ്രസ് കാത്തുസൂക്ഷിച്ച നയം തകർക്കാൻ അനുവദിക്കില്ല