നെഹ്‌റുവിനെ ഒഴിവാക്കി, പകരം സവർക്കർ ; നാളെ ഗാന്ധിജിയെ ഒഴിവാക്കി ഗോഡ്സെയുടെ ചിത്രം ഒട്ടിച്ചു വച്ചാലും അത്ഭുതപ്പെടാനില്ലെന്ന് പത്മജ വേണുഗോപാല്‍

Jaihind Webdesk
Sunday, August 29, 2021

തൃശൂർ : രാജ്യം സ്വാതന്ത്യം നേടിയതിന്‍റെ 75-ാം വാര്‍ഷികം ആഘോഷിക്കുന്നതിന്‍റെ ഭാഗമായി തയ്യാറാക്കിയ ഡിജിറ്റല്‍ പോസ്റ്ററില്‍ നിന്ന് ജവഹര്‍ലാല്‍ നെഹ്രുവിന്‍റെ ചിത്രം ഒഴിവാക്കിയതില്‍ കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനമുന്നയിച്ച് കെപിസിസി വൈസ് പ്രസിഡന്‍റ് പത്മജ വേണുഗോപാല്‍.

‘സ്വാതന്ത്ര്യം വാങ്ങി തന്ന നമ്മുടെ ആദ്യ പ്രധാന മന്ത്രി പണ്ഡിറ്റ്‌ ജവഹർലാൽ നെഹ്‌റുവിനെ ഒഴിവാക്കി, ബ്രിട്ടന് 6 പ്രാവശ്യം മാപ്പെഴുതി നൽകി രക്ഷ പെട്ട സവർക്കറെ തിരുകി കയറ്റിയിരിക്കുന്നു. നെഹ്‌റുവിനെ ഒഴിവാക്കിയിട്ട് സവർക്കരുടെ ചിത്രം ഒട്ടിച്ചു വച്ചവർ നാളെ ഗാന്ധിജിയെ ഒഴിവാക്കി ഗോഡ്സെയുടെ ചിത്രം ഒട്ടിച്ചു വച്ചാലും അത്ഭുതപ്പെടാനില്ല’. നെഹ്‌റുവിനെ ഒഴിവാക്കി സവർക്കറെ പ്രതിഷ്ഠിക്കാൻ തയ്യാറായ ബിജെപി കേന്ദ്ര സർക്കാർ തീരുമാനം ലജ്ജാകരവും അല്‍പത്തവും തന്നെന്നും അവർ ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണ്ണരൂപം :

നെഹ്‌റുവിനെ ഒഴിവാക്കിയിട്ട് സവർക്കരുടെ ചിത്രം ഒട്ടിച്ചു വച്ചവർ നാളെ ഗാന്ധിജിയെ ഒഴിവാക്കി ഗോഡ്സെയുടെ ചിത്രം ഒട്ടിച്ചു വച്ചാലും അത്ഭുതപ്പെടാനില്ല. കേന്ദ്ര സർക്കാർ സ്വാതന്ത്ര്യത്തിന്റെ 75മത് വാർഷികം ആസാദി കാ അമൃത് മഹോത്സവ് എന്ന പേരിൽ ആഘോഷിക്കുന്നു…ഇന്ത്യൻ ചരിത്ര ഗവേഷണ കൗൺസിലിന്റെ ഹോം പേജിൽ സ്വാതന്ത്ര്യം വാങ്ങി തന്ന നമ്മുടെ ആദ്യ പ്രധാന മന്ത്രി പണ്ഡിറ്റ്‌ ജവഹർലാൽ നെഹ്‌റുവിനെ ഒഴിവാക്കി, ബ്രിട്ടന് 6 പ്രാവശ്യം മാപ്പെഴുതി നൽകി രക്ഷ പെട്ട സവർക്കറെ തിരുകി കയറ്റിയിരിക്കുന്നു. നെഹ്‌റുവിനെ ഒഴിവാക്കി സവർക്കറെ പ്രതിഷ്ഠിക്കാൻ തയ്യാറായ BJP കേന്ദ്ര സർക്കാർ തീരുമാനം ലജ്ജാകരവും അല്പത്തവും തന്നെ.