കാർഷിക ബില്ല് 2020 പിന്‍വലിക്കണം : ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തില്‍ പദയാത്ര നടത്തും

Jaihind News Bureau
Tuesday, January 5, 2021

കാർഷിക ബില്ല് 2020 പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് പ്രവർത്തക സമിതിയംഗവുമായ ഉമ്മൻ ചാണ്ടിയുടെ നേതൃത്വത്തില്‍ പദയാത്ര നടത്തും. നാളെ രാവിലെ 7.30നാണ് യാത്ര ആരംഭിക്കുന്നത്. തോട്ടയ്ക്കാട്  നിന്ന് ആരംഭിച്ച്  പുതുപ്പള്ളി വരെയാണ് പദയാത്ര.

രാജ്യത്തെ കര്‍ഷകരെ, കോര്‍പറേറ്റുകള്‍ക്ക് എറിഞ്ഞുകൊടുക്കുന്ന, പൊതുവിതരണ സമ്പ്രദായം തച്ചുടയ്ക്കുന്ന, ജനങ്ങളെ പട്ടിണിയിലേക്ക് തള്ളിവിടുന്ന മോദി സര്‍ക്കാരിന്റെ കാര്‍ഷിക ബില്ലിനെതിരേ ആണ് ഉമ്മൻ ചാണ്ടി യുടെ നേതൃത്വത്തിൽ പദയാത്ര സംഘടിപ്പിക്കുന്നത്.