കാടുകയറാതെ പടയപ്പ; ജനവാസമേഖലയില്‍ കറങ്ങി തിരിഞ്ഞ് കാട്ടുകാെമ്പന്‍

Jaihind Webdesk
Tuesday, July 9, 2024

 

ഇടുക്കി: ഒരുപാട് തവണ തുരത്താന്‍ ശ്രമിച്ചിട്ടും കാടുകയറാതെ പടയപ്പ. ഇന്നലെ രാത്രി തോട്ടംതൊഴിലാളികളുടെ വാഴ കൃഷി നശിപ്പിച്ചു. കുണ്ടള ചെണ്ടുവാര മേഖലയിൽ കഴിഞ്ഞ 15 ദിവസമായി  കറങ്ങിനടക്കുകയാണ് പടയപ്പ. ഇന്നലെ രാത്രിയോടെ അരുവിക്കാട്ടിലെത്തിയാണ് തൊഴിലാളികളുടെ ലയത്തിന് സമീപത്തെ വാഴ കൃഷി പടയപ്പ നശിപ്പിച്ചത്. മന്ത്രിയുടെ നിർദ്ദേശത്തെ തുടർന്ന് പടയപ്പയെ വനം വകുപ്പ് കാടു കയറ്റാൻ ശ്രമിച്ചെങ്കിലും ജനവാസമേഖലയിൽ നിന്നും മാറാതെ നിൽക്കുകയാണ് ആന. തൊഴിലാളികൾ കൃഷിയിറക്കുന്ന അടുക്കളത്തോട്ടങ്ങൾ നശിപ്പിക്കുന്ന ദൃശ്യങ്ങൾ ജയ്ഹിന്ദ് ന്യൂസിന് ലഭിച്ചു.