പാർലമെന്റ് പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി അംഗങ്ങളെ തെരഞ്ഞെടുക്കുന്നതിനുള്ള പ്രമേയം മന്ത്രി വി.മുരളീധരൻ ഇന്ന് രാജ്യസഭയിൽ അവതരിപ്പിച്ചേക്കും. 7 അംഗങ്ങളെയാണ് രാജ്യസഭയിൽ നിന്നും പിഎസിയിൽ ഉൾപ്പെടുത്തുക. ഒബിസി, പട്ടികജാതി-പട്ടികവർഗ ക്ഷേമസമിതി അംഗങ്ങളെ തെരഞ്ഞെടുക്കുന്നതിനുള്ള പ്രമേയവും രാജ്യസഭയിൽ വരും. ആധാർ ഭേദഗതി ബിൽ ഇന്ന് ലോക്സഭയിൽ ചർച്ചയ്ക്ക് വന്നേക്കും. സ്വകാര്യ കമ്പനികൾക്കും തിരിച്ചറിയൽ രേഖയായി ആധാർ സ്വീകരിക്കാൻ ഭേദഗതി ചെയ്യുന്നതാണ് ബിൽ.