രാഹുല്‍ ഗാന്ധി ഉദ്ഘാടനം ചെയ്യേണ്ട റോഡ് ഉദ്ഘാടനം ചെയ്ത് പി.വി. അന്‍വർ: രാഷ്ട്രീയ പാപ്പരത്തമെന്ന് കോണ്‍ഗ്രസ്; ന്യായീകരിച്ച് മുഖ്യമന്ത്രി

 

 

മലപ്പുറം: നിലമ്പൂരില്‍ രാഹുല്‍ ഗാന്ധി ഇന്ന് ഉദ്ഘാടനം ചെയ്യാനിരുന്ന റോഡുകള്‍ ഇന്നലെ ഉദ്ഘാടനം ചെയ്ത പി.വി. അന്‍വര്‍ എംഎൽഎയുടെ നടപടി വിവാദത്തില്‍. പി.വി. അന്‍വറിന്‍റെ നടപടി രാഷ്ട്രീയ പാപ്പരത്തമാണെന്ന് കോൺഗ്രസ്‌ പ്രതികരിച്ചു.

ഇന്ന് വൈകിട്ട് രാഹുല്‍ ഗാന്ധി നിര്‍മ്മാണോദ്ഘാടനം നടത്താനിരുന്ന റോഡുകളാണ് അന്‍വര്‍ ഇന്നലെ വൈകിട്ട് ഉദ്ഘാടനം ചെയ്തത്. നിലമ്പൂരിലെ പിഎംജിഎസ്‌വൈ റോഡുകളുടെ നിര്‍മ്മാണോദ്ഘാടനമാണ് എംഎല്‍എ നിര്‍വഹിച്ചത്. പി.വി. അന്‍വറിന്‍റെ നടപടി രാഷ്ട്രീയ പാപ്പരത്തമാണെന്ന് കോൺഗ്രസ്‌ നേതാക്കള്‍ പറഞ്ഞു.

എംഎല്‍എ ഉദ്ഘാടനം ചെയ്തത് കേന്ദ്ര ഗ്രാമവികസന മന്ത്രാലയത്തിന്‍റെ നിര്‍ദേശം ലംഘിച്ചാണെന്നാണ് വിമര്‍ശനം. പിഎംജിഎസ്‌വൈ റോഡുകള്‍ ഉദ്ഘാടനം ചെയ്യേണ്ടത് എംപിമാരാണെന്നാണ് കേന്ദ്ര ഗ്രാമവികസന മന്ത്രാലയത്തിന്‍റെ സര്‍ക്കുലര്‍. ഇത് ലംഘിച്ചാണ് അന്‍വർ റോഡുകള്‍ ഉദ്ഘാടനം ചെയ്തത്.

അതേ സമയം പി.വി. അൻവറിന്‍റെ നടപടിയെ മുഖ്യമന്ത്രി ന്യായീകരിച്ചു. ഏത് ഫണ്ട് ഉപയോഗിച്ചുള്ള പദ്ധതി ആയാലും അതിന്‍റെ ഉദ്ഘാടനം സംസ്ഥാന സർക്കാർ അറിയണമെന്ന് മുഖ്യമന്ത്രി മലപ്പുറത്ത് പറഞ്ഞു.

Comments (0)
Add Comment