മുന്‍ എംഎല്‍എയും സിപഐനേതാവുമായിരുന്ന പി രാജുവിന്റെ മൃതദേഹം പാര്‍ട്ടി ഓഫീസില്‍ പൊതുദര്‍ശനത്തിന് വയ്ക്കാന്‍ അദ്ദേഹത്തിന്റെ കുടുംബം വിസമ്മതിച്ചു. ഒട്ടേറെ കാലം സിപിഐ ജില്ലാ സെക്രട്ടറി കൂടിയായിരുന്നു പി രാജു. അവസാന കാലത്ത് പാര്ട്ടിഅദ്ദേഹത്തെ അപമാനിച്ചതായും രാജുവിന് നീതി കിട്ടിയില്ലെന്നുമാണ് കുടുംബത്തിന്റെ പരാതി. പാര്‍ട്ടി നടപടിക്ക് കൂട്ടുനിന്നവര്‍ സംസ്കാരത്തില്‍ പങ്കെടുക്കരുതെന്നും കുടുംബം വ്യക്തമാക്കി.
പിതാവായ എന്‍ ശിവന് പിള്ളയെ പിന്തുടര്ന്ന് പറവൂരില്‍ നിന്ന രണ്ടു തവണ നിയമസഭാംഗമായി തെരഞ്ഞെടുക്കപ്പെട്ട പി രാജു 2001ല്‍ വിഡി സതീശനോടാണ് പരാജയപ്പെടുന്നത് . തുടര്‍ന്ന് പാര്‍ട്ടിക്കുള്ളിലെ ധ്രൂവീകരണത്തില്‍ അകപ്പെട്ട നേതാവിനെതിരേ ഔദ്യോഗിക പക്ഷം ഒട്ടേറെ നടപടികള്‍ കൈക്കൊണ്ടു തരംതാഴ്ത്തി. സജീവ രാഷ്ട്രീയപ്രവര്‍ത്തനം കുറേക്കാലമായി അദ്ദേഹത്തിന് നഷ്ടപ്പെട്ടിരുന്നു. പാര്‍ട്ടി കണ്ട്രോള് കമ്മിഷന് നടപടികള്‍ എല്ലാം റദാക്കി തന്നെ തിരിച്ചു എടുക്കും എന്ന് അദ്ദേഹത്തിന് പ്രതീക്ഷ ഉണ്ടായിരുന്നെങ്കിലും അതുണ്ടായില്ല. ഇതാണ് കുടുംബത്തിന്റെ അതൃപ്ത നിലപാടിന്റെ പിന്നില്‍ . പി രാജുവിനെതിരായ ആരോപണങ്ങള്‍ തെറ്റെന്ന് പാര്‍ട്ടി കണ്ട്രോള് കമ്മീഷന് കണ്ടെത്തിയിട്ടും അദ്ദേഹത്തിന് പാര്‍ട്ടി നേതൃത്വത്തിലേക്ക് തിരിച്ചുവരാനുള്ള അവസരത്തിന് പാര്‍ട്ടിയിലെ ഒരു വിഭാഗം തടസ്സം സൃഷ്ടിച്ചെന്നാണ് കുടുംബത്തിന്റെ പരാതി.
ഇല്ലാത്ത പ്രശ്നങ്ങളുടെ പേരില്‍ രാജുവിനെ വ്യക്തിഹത്യ നടത്താന്‍ ശ്രമിച്ചത് രാജുവിന് ആഘാതം ഉണ്ടാക്കിയെന്ന് മുതിര്‍ന്ന നേതാവ് കെ ഇ ഇസ്മയിലും ഫേസ്ബുകില്‍ കുറിച്ചു. ഇസ്മയിലിന്റെ കുറിപ്പ് ഇങ്ങനെ :
പ്രിയ സഖാവിനു വിട… 50 കൊല്ലക്കാലത്തെ ആത്മബന്ധമാണ് സ:രാജുവിന്റെ വേര്‍പാടിലൂടെ ഇല്ലാതാവുന്നത്… 1980 ല്‍ രാജുവടക്കം ഞങ്ങളുടെ മോസ്കോ യാത്രയിലാണ് ഞങ്ങളുടെ സുഹൃദ് ബന്ധം കൂടുതല്‍ ദൃഢമാവുന്നത്. 6 മാസം ഞങ്ങളൊന്നിച്ചാണ് ഒരു മുറിയില്‍ താമസിച്ചിരുന്നത്. കൃഷ്ണന് കണിയാന് പറമ്പിലും, കാന്തലോട്ട് കുഞ്ഞമ്പുവും അടക്കം കുറെ സഖാക്കള്‍ ഒന്നിച്ചാണ്. തിരിച്ചു വന്നതിനു ശേഷവും രാജു MLA ആയി DC സെക്രട്ടറിയായി AITUC യുടെ സംസ്ഥാന നേതാവായി വളരുകയായിരുന്നു
ഞാനും MLA യും മന്ത്രിയും MP യും സംസ്ഥാന പാര്‍ട്ടി അസി: സെക്രട്ടറിയുമൊക്കെയായി ഞങ്ങളുടെ ബന്ധവും വളരുകയായിരുന്നു. സഖാവിന് അസുഖമാണെന്ന് അറിഞ്ഞപ്പോള്‍ വിദേശത്തു കൊണ്ടുപോയി ചികിത്സിക്കാന്‍ സ: CN ചന്ദ്രനും ഞാനും സന്‍ജിത്തും സുഗതനും മറ്റു സഖാക്കളുമായാലോചിച്ചു സാമ്പത്തിക സ്ഥിതിയില്‍ ആവശ്യമാണെങ്കില്‍ സഹായിക്കണമെന്ന് CM നെക്കണ്ട സംസാരിച്ചു ചെന്നെയിലെ ഡോക്ടറുമായി ബന്ധപ്പെടുത്തി. സുഖമായി വന്നതാണ ്പ്രവര്ത്തനത്തില് സജീവമായി വരുകയായിരുന്നു. ഇല്ലാത്ത ചില പ്രശ്നങ്ങളുടെ പേരില്‍ സഖാവിനെ വ്യക്തിഹത്യ നടത്തുകയും ദീര്‍ഘകാലത്തെ പ്രവര്‍ത്തനത്തിലൂടെ നേടിയ സല്പേര് കളങ്കപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്തത് സഖാവിന് ഏറ്റ വലിയ ആഘാതമായിരുന്നു. ഇത്ര പെട്ടന്ന് നമ്മെയെല്ലാം വിട്ടുപോകുമെന്ന് കരുതിയില്ല. അതിയായ ദുഃഖം അടങ്ങാത്ത ദുഃഖം രേഖപ്പെടുത്തുന്നു… ലാല്‍ സലാം