‘കയ്യോങ്ങിയാല്‍ യുവമോർച്ചക്കാരുടെ സ്ഥാനം മോർച്ചറിയിലായിക്കും’; പി ജയരാജന്‍

Jaihind Webdesk
Thursday, July 27, 2023

 

കണ്ണൂർ: വിവാദ പ്രസംഗവുമായി സിപിഎം നേതാവ് പി ജയരാജൻ. ഷംസീറിന് നേരെ കയ്യോങ്ങിയാൽ യുവമോർച്ചക്കാരുടെ സ്ഥാനം മോർച്ചറിയിലായിരിക്കുമെന്ന് പി ജയരാജൻ. ഷംസീറിനെ ഒറ്റപ്പെടുത്തിക്കളയാമെന്നത് വ്യാമോഹം മാത്രമാണ്. ഇതിനെതിരെ ശക്തമായ യുവജന ചെറുത്ത് നിൽപ്പുണ്ടാകും. ജോസഫ് മാഷുടെ കൈ വെട്ടിയതുപോലെ ഷംസീറിന് അനുഭവം ഉണ്ടാകാതിരിക്കില്ല എന്ന യുവമോർച്ച നേതാവിന്‍റെ പ്രസംഗത്തിനുള്ള മറുപടിയായാണ് ജയരാജന്‍റെ പ്രസംഗം. തലശേരിയിൽ എൽഡിഎഫ് സംഘടിപ്പിച്ച ജനകീയ കൂട്ടായ്മ ഉദ്ഘാടനം ചെയ്യുകയായിരുന്നു പി ജയരാജൻ.