രാജ്യം ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയില്‍; മോദി സർക്കാരിന്‍റെ തെറ്റായ നയങ്ങൾക്കെതിരെ പി ചിദംബരം

Jaihind Webdesk
Saturday, May 14, 2022

മോദി സർക്കാരിന്‍റെ തെറ്റായ നയങ്ങൾക്കെതിരെ കോൺഗ്രസ് നേതാവ് പി.ചിദംബരം. കേന്ദ്ര സർക്കാരിന്‍റെ തെറ്റായ നയങ്ങള്‍  ഇന്ത്യൻ സമ്പദ്ഘടനയെ ഗുരുതരമായ പ്രതിസന്ധിയിലേക്ക് തള്ളിവിടുന്നു. ജിഡിപി വളര്‍ച്ചാ നിരക്ക് വീണ്ടും താഴ്ന്നു. രാജ്യത്തെ പണപ്പെരുപ്പം എട്ട് വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന നിരക്കിലെത്തിയിരിക്കുകയാണ്. 7.8 ശതമാനമാണ് ഏപ്രിൽ മാസത്തെ പണപ്പെരുപ്പം. ഭക്ഷ്യ വസ്തുക്കളുടെയും പെട്രോളിയം ഉത്പന്നങ്ങളുടെയും വിലവര്‍ധനയും സർക്കാർ നികുതി കുറയ്ക്കാത്തതുമാണ് പണപ്പെരുപ്പം ഉയരാൻ കാരണം. രാജ്യം ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലേക്ക് ആണ് നീങ്ങുന്നത്. പുതിയ സംരംഭങ്ങൾ തുടങ്ങാൻ കഴിയാത്ത സാഹചര്യമാണ് നിലനിൽക്കുന്നതെന്നും  തൊഴിലില്ലായ്മ രൂക്ഷമാണെന്നും അദ്ദേഹം ഉദയ്പൂരില്‍ മാധ്യമങ്ങളോട് പറഞ്ഞു.

ജിഎസ്ടി വിഭാവനം ചെയ്യുന്നതിലെ ഗുരുതര വീഴ്ച കാരണം നികുതി കൃത്യമായി ഖജനാവിലേക്ക് വരുന്നില്ല. ഇന്ധന പാചക വാതക വിലവർധനവ് ഉക്രൈയിനെ മാത്രം കുറ്റപെടുത്താൻ കഴിയില്ല. രാജ്യത്തെ കർഷകരോട് സൗഹാർദപരമായ സമീപനത്തിന് പകരം  മോദി സർക്കാർ സ്വീകരിക്കുന്നത് കർഷകരെ ദ്രോഹിക്കുന്ന നയങ്ങളാണ്. മോദി സർക്കാരിന്‍റെ കീഴിൽ ഇന്ധന വില ജിഎസ്ടിയിൽ കൊണ്ടു വരില്ല. ജിഎസ് ടി കുടിശിക സംസഥാനങ്ങൾക്ക് നൽകണം. രുപയുടെ വിലയിടിവ് സർക്കാരിന്‍റെ  പരാജയം. ഇത് മുന്നിൽ കണ്ട സർക്കാർ യാതൊരു നടപടിയും സ്വീകരിച്ചില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

സാമ്പത്തിക നയത്തിൽ സമഗ്രമായ മാറ്റം വരുത്തി എങ്കിൽ മാത്രമേ ഈ പ്രതിസന്ധിയിൽ നിന്നും കരകയറാന്‍ സാധിക്കുകയുള്ളൂ.  സാധാരണക്കാരന് ഉതകുന്ന തരത്തില്‍ സാമ്പത്തിക നയം കോണഗ്രസ് രൂപം നൽകും. ഭരണ പരാജയം
നവ സങ്കൽപ്പ് ശിവിറില്‍ ചർച്ച ചെയ്യും.  ക്ഷേമ പദ്തികളിൽ കുടുതൽ തുക ചെലവഴിക്കണം. മൂന്നു ദിവസം നീണ്ടുനിൽക്കുന്ന നിർണായകമായ യോഗത്തിൽ സമ്പദ്ഘടന ശക്തമാക്കുവാൻ വേണ്ടിയുള്ള മികച്ച നിർദ്ദേശങ്ങൾ ഉയർന്നു വരുമെന്നും അദ്ദേഹം വ്യക്തമാക്കി.