നടനും തിരക്കഥാകൃത്തും സംവിധായകനുമായ പി. ബാലചന്ദ്രന്‍ അന്തരിച്ചു

Jaihind Webdesk
Monday, April 5, 2021

കോട്ടയം : തിരക്കഥാകൃത്തും സംവിധായകനും നടനുമായ പി. ബാലചന്ദ്രന്‍ (70) അന്തരിച്ചു. പുലര്‍ച്ചെ വൈക്കത്തെ വസതിയിലായിരുന്നു അന്ത്യം. പവിത്രം, ഉള്ളടക്കം, കമ്മട്ടിപ്പാടം തുടങ്ങിയ ചിത്രങ്ങള്‍ക്ക് തിരക്കഥയൊരുക്കി. അവസാനം തിരക്കഥ എഴുതിയ ചിത്രം – എടക്കാട് ബെറ്റാലിയന്‍. ഇവന്‍ മേഘരൂപന്‍ സിനിമ സംവിധാനം ചെയ്തു. ബ്യൂട്ടിഫുള്‍, ട്രിവാന്‍ട്രം ലോഡ്ജ്, പുനരധിവാസം തുടങ്ങിയ സിനിമകളില്‍ അഭിനയിച്ചു. അവസാനം റിലീസായ അഭിനയിച്ച ചിത്രം – വണ്‍ . നിരവധി നാടകങ്ങളും രചിച്ചു. കേരള സംഗീതനാടക അക്കാദമി അവാര്‍ഡ് ലഭിച്ചിട്ടുണ്ട്.