ന്യൂഡല്‍ഹി : ഡല്‍ഹിയിലെ ബത്ര ആശുപത്രിയില്‍ ഓക്സിജനില്ലാതെ ഒരു ഡോക്ടർ ഉള്‍പ്പടെ 8 പേർ മരിച്ചു. ഗ്യാസ്ട്രോ വിഭാഗം മേധാവി ഡോ ആർ.കെ ഹിമതാനി അടക്കം 8 കൊവിഡ് രോഗികളാണ് പ്രാണവായു കിട്ടാതെ മരിച്ചത്.
ഡല്‍ഹിയിലെ ബത്ര ആശുപത്രിയില്‍ 1 മണിക്കൂർ നേരത്തേക്ക് മാത്രമുള്ള ഓക്സിജന്‍ മാത്രമേ അവശേഷിക്കുന്നുള്ളൂവെന്ന് അധുകൃതർ നേരത്തേ അറിയിച്ചിരുന്നു. ഇവിടെ 230 ലേറെ കൊവിഡ് രോഗികളാണ് ഓക്സിജന്‍റെ സഹായത്തോടെ ചികിത്സയിലുള്ളത്. ഡല്‍ഹി ഫോർട്ടിസ് ആശുപത്രിയിലും ഓക്സിജന്‍ ക്ഷാമം നേരിടുന്നതായാണ് റിപ്പോർട്ട്. 6 മണിക്കൂർ നേരത്തേക്ക് മാത്രമുള്ള ഓക്സിജനെ അവശേഷിക്കുന്നുള്ളു എന്നാണ് അധികൃതർ അറിയിക്കുന്നത്.