ഓക്‌സിജന്‍ ക്ഷാമം ; തമിഴ്‌നാട്ടിലും ഉത്തരാഖണ്ഡിലും 16 രോഗികള്‍ മരിച്ചു

Jaihind Webdesk
Wednesday, May 5, 2021

ചെന്നൈ : ഓക്‌സിജന്‍ കിട്ടാതെ തമിഴ്‌നാട്ടിലും ഉത്തരാഖണ്ഡിലും 16 രോഗികള്‍ മരിച്ചു. തമിഴ്‌നാട്ടില്‍ 11 പേരും ഉത്തരാഖണ്ഡിലെ റൂര്‍ക്കിയില്‍ 5 പേരുമാണ് മരിച്ചത്. പുലര്‍ച്ചെ രണ്ട് മണിക്കൂറോളം ഓക്‌സിജന്‍ ക്ഷാമമുണ്ടായെന്ന് ബന്ധുക്കള്‍ പറഞ്ഞു. റൂര്‍ക്കിയിലെ സ്വകാര്യആശുപത്രിയില്‍ അരമണിക്കൂറോളം ഓക്‌സിജന്‍ തടസ്സപ്പെട്ടതായി അധികൃതര്‍ അറിയിച്ചു.