5 ദിവസത്തിനിടെ ഒരു ലക്ഷം കടന്ന് കൊവിഡ് രോഗികൾ ; 5 ജില്ലകളിൽ രോഗവ്യാപനം രൂക്ഷം

Jaihind Webdesk
Sunday, August 1, 2021

തിരുവനന്തപുരം : സംസ്ഥാനത്ത് അഞ്ച് ദിവസത്തിനിടെ ഒരു ലക്ഷം കടന്ന് കൊവിഡ് രോഗികൾ. തുടർച്ചയായ ദിവസങ്ങളിൽ ഇരുപതിനായിരത്തിനു മുകളിലാണ് പ്രതിദിന രോഗബാധ.  മലപ്പുറം, കോഴിക്കോട് , തൃശൂർ, പാലക്കാട്, എറണാകുളം ജില്ലകളിൽ രോഗവ്യാപനം രൂക്ഷമാണ്.

കൊവിഡ് സാഹചര്യം വിലയിരുത്താൻ എത്തിയ കേന്ദ്ര സംഘം ഇന്ന് പത്തനംതിട്ട, കോട്ടയം ജില്ലകൾ സന്ദർശിക്കും. നാളെ ആരോഗ്യമന്ത്രിയുമായി സംഘം കൂടിക്കാഴ്ച നടത്തും. കർണാടത്തിലേയ്ക്ക് പോകുന്ന  യാത്രക്കാർ ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് കരുതണമെന്ന് കെഎസ്ആർടിസി അറിയിച്ചു.