തിരുവനന്തപുരം വട്ടപ്പാറ ബസുകൾ കൂട്ടിയിടിച്ച് അന്‍പതോളം പേര്‍ക്ക് പരിക്ക്

Jaihind Webdesk
Saturday, June 22, 2019

vattappara-accident

തിരുവനന്തപുരത്ത് എംസി റോഡില്‍ വട്ടപ്പാറ മരതൂരിനടുത്ത് ബസുകൾ കൂട്ടിയിടിച്ച് അന്‍പതോളം പേര്‍ക്ക് പരിക്കേറ്റു. രണ്ട് കെഎസ്ആര്‍ടിസി സൂപ്പർ ഫാസ്റ്റ് ബസുകൾ കൂട്ടിയിടിച്ചാണ് അപകടം.  ഇന്ന് പുലര്‍ച്ചെ തിരുവനന്തപുരത്ത് നിന്നും ഗുരുവായൂരിലേക്ക് പോകുകയായിരുന്നു സൂപ്പര്‍ഫാസ്റ്റ് ബസും കൊട്ടാരക്കരയില്‍ നിന്നും തിരുവനന്തപുരത്തേക്ക് വരികയായിരുന്ന കെഎസ്ആര്‍ടിസി സൂപ്പര്‍ഫാസ്റ്റ് ബസും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.

ഗുരുവായൂരിലേക്ക് പോകുകയായിരുന്ന ബസിന്‍റെ ഡ്രൈവര്‍ക്ക് സാരമായ പരിക്കേറ്റിട്ടുണ്ട്.  എന്നാല്‍ ആരുടേയും പരിക്കുകള്‍ ഗുരുതരമല്ലെന്നാണ് റിപ്പോര്‍ട്ട്.  അപകടമുണ്ടായ ഉടന്‍ തന്നെ നാട്ടുകാരും വഴിയാത്രികരും വട്ടപ്പാറ പൊലീസും ഫയര്‍ഫോഴ്സും ചേര്‍ന്ന് പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചു.