രാജ്യത്ത് കഴിഞ്ഞ അഞ്ചു മാസത്തിനിടെ വൻ തൊഴിൽ നഷ്ടമെന്ന് വിലയിരുത്തൽ. സെന്റർ ഫോർ മോണിറ്ററിംഗ് ഇന്ത്യ ഇക്കണോമി നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ജൂലൈയിൽ മാത്രം 50 ലക്ഷം ശമ്പളക്കാർക്ക് രാജ്യത്ത് തൊഴിൽ നഷ്ടമായി.
കൊവിഡിനെ തുടർന്ന് രാജ്യം സമ്പൂർണ ലോക്ക്ഡൗണിലേക്ക് പോയ സാഹചര്യത്തിലാണ് തൊഴിൽ നഷ്ടം രൂക്ഷമായത്. കഴിഞ്ഞ നാലു മാസത്തിനിടെ 1.89 കോടി ശമ്പളക്കാർക്ക് തൊഴിൽ നഷ്ടമായെന്നും പഠനം വ്യക്തമാക്കുന്നു. സംഘടിത മേഖലയിൽ മാത്രം ആകെ തൊഴിൽ നഷ്ടം രണ്ടു കോടിക്ക് അടുത്താണ്.
സമ്പൂർണ ലോക്ക്ഡൗണിനെ തുടർന്ന് രാജ്യത്തെ ചെറുകിട കച്ചവടക്കാരും ദൈനംദിന തൊഴിലാളികളും ദുരിതത്തിലായി. ഒട്ടുമിക്ക സംസ്ഥാനങ്ങളും ഇപ്പോഴും കച്ചവടക്കാരെയും തെരുവ് കച്ചവടക്കാരെയും പ്രവർത്തനം പുനരാരംഭിക്കാൻ അനുവദിച്ചിട്ടില്ലെന്നും സിഎംഐഇ വ്യക്തമാക്കുന്നു.